Story Dated: Wednesday, January 14, 2015 05:12
കുളത്തൂപ്പുഴ: അയ്യന്‍പിള്ള വളവിനു സമീപം കാറിടിച്ച് ആട്ടോറിക്ഷയില്‍ സഞ്ചരിച്ച നാലു യാത്രികര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നിനോടെ തമിഴ്‌നാട്ടിലേക്കു പോകുകയായിരുന്ന കാര്‍ അയ്യന്‍പിള്ള വളവിനു സമീപം നിയന്ത്രണം വിട്ട് എതിരെ കുളത്തൂപ്പുഴയിലേക്കു വരുകയായിരുന്ന ആട്ടോ റിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്‌റ്റേറ്റിലെ വണ്‍ -എ കോളനിയില്‍ താമസക്കാരനും ആട്ടോ ഡ്രൈവറുമായ ഹരി (കുഞ്ഞന്‍,24), ഭാര്യ സംഗീത (20), സംഗീതയുടെ അനുജത്തി രഞ്‌ജിനി (19), സംഗീതയുടെ മുത്തശ്ശന്‍ പെരുമാള്‍ (70) എന്നീവരാണ് ആട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കായി പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാദത്തില്‍ സംഗീതയുടെ കഴുത്ത് ഒടിയുകയും കാലിനു മൂന്ന് ഒടിവുകളും ഒരുകാല്‍ വിരള്‍ മുറിഞ്ഞുപോകുകയും ചെയ്‌തു.
പെരുമാളിന്റെ വയറ്റില്‍ ഇടിയേറ്റതിനാല്‍ കിഡ്‌ണിയ്‌ക്കു സാരമായ പരുക്കേറ്റു. ഇരുവരേയും തിരുവനന്തപുരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രഞ്‌ജിനിയുടെ ഒരുകാല്‍ ഒടിഞ്ഞു. ഹരിയ്‌ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.
from kerala news edited
via IFTTT