121

Powered By Blogger

Tuesday, 13 January 2015

ധനേഷ്‌, ജിഷ











Story Dated: Wednesday, January 14, 2015 07:58


mangalam malayalam online newspaper

വടക്കഞ്ചേരി: നവദമ്പതികള്‍ ഒരു സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കഞ്ചേരി ചുവട്ടുപാടം മിച്ചഭൂമിയിലെ കുന്നുംപുറം വീട്ടില്‍ ബാലുവിന്റെ മകള്‍ ജിഷ(21), ഭര്‍ത്താവ്‌ തൃശൂര്‍ ഒളരി സ്വദേശി ധനേഷ്‌(25) എന്നിവരാണ്‌ ജിഷയുടെ വീടിനകത്ത്‌ ഒരു സാരിയുടെ രണ്ട്‌ അറ്റങ്ങളിലായി തൂങ്ങിമരിച്ചത്‌. ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെ ജിഷയുടെ അമ്മ അംബിക ജോലി കഴിഞ്ഞ്‌ വീട്ടില്‍ എത്തിയപ്പോഴാണ്‌ ഇരുവരേയും മുറിക്കകത്തെ ഉത്തരത്തില്‍ തൂങ്ങി നില്‍ക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ ബഹളം വച്ച്‌ സമീപവാസികള്‍ എത്തിയാണ്‌ സാരി അറുത്തുമാറ്റി ഇരുവരെയം താഴെയിറക്കിയത്‌. അപ്പോഴേക്കും പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ഇരുവരെയും ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടര്‍ സ്‌ഥിരീകരിച്ചു. തുടര്‍ന്ന്‌ മൃതദേഹം മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഒന്നര വര്‍ഷം മുമ്പാണ്‌ ഇവരുടെ വിവാഹം കഴിഞ്ഞത്‌. ജിഷയുടെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വീടിന്‌ മുന്നിലെ മുറിയിലെ മേശപ്പുറത്ത്‌ അഴിച്ചുവച്ച നിലയിലായിരുന്നു. ഇരുവരും കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഒളരിയില്‍ നിന്ന്‌ ചുവട്ടുപാടത്തെ വീട്ടിലെത്തിയത്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി ബന്ധുവീടുകളിലും മറ്റും പോയി വന്നതായി പറയുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ വരെ ഇരുവരും വീടിന്‌ പിറകിലും മറ്റും അയല്‍വാസികള്‍ കണ്ടിരുന്നു. സംഭവസ്‌ഥലത്ത്‌ സി.ഐ എസ്‌.പി. സുധീപ്‌, അഡീഷണല്‍ എസ്‌.ഐ സി. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ എത്തി പ്രാഥമികാന്വേഷണം നടത്തി. ധനേഷിന്റെയും ജിഷയുടെ ബാഗുകള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ധനേഷ്‌ തൃശൂര്‍ എസ്‌.ബി.ഐയില്‍ പ്യൂണായി ജോലി നോക്കി വരുകയാണ്‌. മൃതദേഹങ്ങള്‍ ഇന്ന്‌ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്‌റ്റ് നടത്തി തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പോസ്‌റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.










from kerala news edited

via IFTTT