121

Powered By Blogger

Tuesday, 13 January 2015

നിസാര്‍











Story Dated: Wednesday, January 14, 2015 07:56


mangalam malayalam online newspaper

കൂത്തുപറമ്പ്‌/മട്ടന്നൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നവവരന്‍ അടക്കം രണ്ടു പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ ബസ്‌ ബൈക്കിടിച്ച്‌ ബൈക്ക്‌ യാത്രികനായ നവ വരനും കൂത്തുപറമ്പില്‍ കാറിടിച്ച്‌ വഴി യാത്രക്കാരനായ മധ്യവയസ്‌കനുമാണ്‌ മരിച്ചത്‌. മട്ടന്നൂര്‍ വെമ്പടി പരിയാരത്തെ സെറീന മന്‍സിലില്‍ നിസാര്‍(27) ആണ്‌ ബൈക്കില്‍ സഞ്ചരിക്കവെ ബസിടിച്ച്‌ മരിച്ചത്‌. നിര്‍മ്മലഗിരി നിരോളിച്ചാലില്‍ മീത്തലെ വീട്ടില്‍ സി.ടി. രാഘവന്‍ നമ്പ്യാര്‍(65) ആണ്‌ കൂത്തുപറമ്പില്‍ കാറിടിച്ച്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ കൂത്തുപറമ്പില്‍ അപകടം നടന്നത്‌. പേരാവൂരിലേക്ക്‌ പോവുകയായിരുന്ന ബസ്‌ നിസാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. നരയന്‍പാറയില്‍ ബിസ്‌ക്കറ്റ്‌ നിര്‍മ്മാണ തൊഴിലാളിയാണ്‌ നിസാര്‍. ജോലി സ്‌ഥലത്തു നിന്നു പോകവെയാണ്‌ അപകടം. ആറു മാസം മുമ്പാണ്‌ നിസാര്‍ വിവാഹിതനായത്‌. രോഷാകുലരായ നാട്ടുകാര്‍ അപകടത്തിനിടയാക്കിയ ബസ്‌ അടിച്ചു തകര്‍ത്തു. ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ തടഞ്ഞിട്ട്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു. മട്ടന്നൂര്‍ പോലീസ്‌ എത്തിയാണ്‌ പ്രതിഷേധക്കാരെ അടക്കിയത്‌. ഭാര്യ: ഷബാന. ഇന്നലെ വൈകിട്ട്‌ അഞ്ചു മണിയോടെ കൂത്തുപറമ്പ്‌ നീരോളിച്ചാലിന്‌ സമീപം നടന്ന അപകടമാണ്‌ രാഘവന്‍ നമ്പ്യാരുടെ മരണത്തിനിടയാക്കിയത്‌. അമിത വേഗതയില്‍ മട്ടന്നൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന മാരുതി 800 കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ ദേഹത്തു കൂടി കയറിയിറങ്ങി. ഉടന്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു കൊടുക്കും. ഭാര്യ: സീത. മക്കള്‍: ശ്രീരേഷ്‌, സജേഷ്‌. മരുമക്കള്‍: രേഷ്‌മ, ഷീബിന ആലച്ചേരി. സഹോദരങ്ങള്‍: ഭാര്‍ഗവന്‍, കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍.










from kerala news edited

via IFTTT