121

Powered By Blogger

Tuesday, 13 January 2015

ഐഎസ്‌ 'കുട്ടി ഭീകരന്‍' റഷ്യക്കാരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ടു









Story Dated: Wednesday, January 14, 2015 08:54



mangalam malayalam online newspaper

ബെയ്‌റൂട്ട്‌: ഞെട്ടിപ്പിക്കുന്ന കൊലപാതക വീഡിയോ പുറത്തുവിട്ട്‌ ഐഎസ്‌ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. പത്ത്‌ വയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി രണ്ട്‌ റഷ്യന്‍ ചാരന്‍മാരെ വെടിവച്ചു കൊല്ലുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ്‌ ഇസ്ലാമിക ഭീകരസംഘടന പുറത്തുവിട്ടത്‌.


' അണ്‍കവറിംഗ്‌ ആന്‍ എനിമി വിതിന്‍' എന്ന പേരില്‍ എട്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുളള വീഡിയോയില്‍ കറുത്ത സ്വറ്റര്‍ ധരിച്ച ആണ്‍കുട്ടിയെയും സൈനിക വേഷത്തില്‍ തോക്കു പിടിച്ച്‌ നില്‍ക്കുന്ന ഒരു മുതിര്‍ന്നയാളെയും കാണം. ഇവരെ ക്യാമറയ്‌ക്ക് മുന്നില്‍ വിചാരണ നടത്തിയ ശേഷം ഒരടി മുന്നോട്ടുവരുന്ന ആണ്‍കുട്ടി ഇരുവരുടെയും തലയ്‌ക്ക് വെടിവച്ച്‌ വീഴ്‌ത്തുകയാണ്‌. വീണുകിടക്കുന്നവരുടെ മേല്‍ പിന്നീട്‌ തുരുതുരാ നിറയൊഴിക്കുന്നുമുണ്ട്‌.


ഇവരില്‍ ഒരാള്‍ കസാഖ്‌ സ്വദേശിയാണെന്നും റഷ്യന്‍ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പറയുന്നുണ്ട്‌. ഒരു ഐഎസ്‌ നേതാവുമായി അടുത്ത ബന്ധം പുലര്‍ത്താനും വിവരങ്ങള്‍ ചോര്‍ത്താനുമാണ്‌ തന്നെ നിയോഗിച്ചിരിക്കുന്നത്‌ എന്നും ഇയാള്‍ പറയുന്നത്‌ വീഡിയോയില്‍ കാണാം. എന്നാല്‍ രണ്ടാമത്തെ ഇര തന്റെ പൗരത്വത്തെ കുറിച്ച്‌ പറയുന്നില്ല. എന്നാല്‍ റഷ്യന്‍ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും ഒരു ഐഎസ്‌ നേതാവിനെ വധിക്കുകയാണ്‌ ദൗത്യമെന്നും പറയുന്നുണ്ട്‌.


ഇതിനു ശേഷമുളള രംഗങ്ങളില്‍ ഭീകരസംഘടന മുന്‍പ്‌ പുറത്തുവിട്ട ഒരു അഭിമുഖ വീഡിയോയിലെ രംഗങ്ങളും കാണിക്കുന്നുണ്ട്‌. വീഡിയോയില്‍, കൊലപാതകിയായ കുട്ടി 'തനിക്ക്‌ അവിശ്വാസികളെ കൊന്നൊടുക്കാന്‍ തക്കവണ്ണം വളരണം ' എന്നു പറയുന്ന ഭാഗവും കാണാം. അബ്‌ദളള എന്ന കുട്ടി കസാഖ്‌ സ്വദേശിയാണെന്നാണ്‌ പറയുന്നത്‌.










from kerala news edited

via IFTTT