121

Powered By Blogger

Tuesday, 13 January 2015

ഗംഗ ശവക്കൂനയാകുന്നു; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്









Story Dated: Wednesday, January 14, 2015 10:04



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഗംഗ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കുന്ന വിധത്തില്‍ നദി ശവക്കൂനയാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഉന്നാവോയ്ക്കും മധ്യേ 108 ഓളം ശവങ്ങള്‍ ഒഴുകിയെത്തിയെന്നാണ് കണക്ക്. മോക്ഷപ്രാപ്തിക്കായി ഗംഗയില്‍ മൃതദേഹം നിമജ്ജനം ചെയ്യുന്നത് പതിവാണെങ്കിലും അടുത്തകാലത്ത് ഉയര്‍ന്നുവന്ന നിരക്കാണ് അധികൃതരെ അമ്പരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കാണ്‍പൂര്‍, ഉന്നാവോ തദ്ദേശ ഭരണകൂടങ്ങള്‍ ഉത്തരവിട്ടു.


ജലനിരപ്പ് കുറഞ്ഞ് ഒഴുക്കു നിലച്ചതും ശവങ്ങള്‍ ഒഴുകിപ്പോകാതെ കൂടിക്കിടക്കുന്നതിന് ഇടയാക്കുന്നുണ്ടെന്ന് ഉന്നാവോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സരയൂ പ്രസാദ് പറഞ്ഞു. അഴുകിയ ശവശരീരങ്ങള്‍ തെരുവുനായ്ക്കളും പക്ഷികളും വലിച്ചുകീറി ഭക്ഷിച്ച നിലയിലുമാണ്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് സംസ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും പകര്‍ച്ചവ്യാധിക്കുള്ള സാധ്യതയില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ചില പരിസ്ഥിതി സംഘടനകളും സംഭവം ഏറ്റെടുത്തിട്ടുണ്ട്.


2014 ജൂലായില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗംഗ പുനരുജ്ജീവന വകുപ്പ് രൂപീകരിച്ച് ശുചീകരണത്തിന് 2037 കോടിയുടെ പാക്കേജ് അനുവദിച്ചിരുന്നു. ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് വിശ്വാസത്തിന്റെ പേരില്‍ നദി മലിനമാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നത്.










from kerala news edited

via IFTTT