ഹൈദരബാദ്: പ്രശസ്ത തെലുങ്ക് സിനിമ നിര്‍മ്മാതാവും സംവിധായകനുമായ വി.ബി രാജേന്ദ്രപ്രസാദ്(82) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച രാജേന്ദ്ര പ്രസാദ് 50 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ മുപ്പതോളം സിനിമ നിര്‍മ്മിച്ചു. ഹിന്ദിയിലും, തമിഴിലും ഏതാനും ചിത്രങ്ങളെടുത്തിട്ടുണ്ട്.
അക്കിനേനി നാഗേശ്വര റാവുവുമായി ചേര്‍ന്ന് അദ്ദേഹം നിരവധി ചിത്രങ്ങളെടുത്തു. അദ്ദേഹത്തിന്റെ ആരാധന, ദസറ ബുല്ലുഡു, അത്മ ബലം തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.
അന്താസുലു എന്ന ചിത്രത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. തെലുങ്ക് സിനിമയിലെ മുന്‍നിര താരമായ ജഗപതി ബാബു മകനാണ്.
from kerala news edited
via IFTTT







