Story Dated: Wednesday, January 14, 2015 09:17
ഹൈദരാബാദ്: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ മാനഭംഗത്തിനരയാക്കിയ കേസില്‍ നാലു യുവാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡ്രൈവറായ സുധീര്‍(30), കൂട്ടുകാരായ ശ്രീനിവാസുലു(23), സിദ്ദി രാമുലു(29), ശങ്കര്‍ (31) എന്നിവരാണ് പോലീസ് പിടിയിലായത്.
ജൂബിലി ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിലെ വാച്ച്‌മാന്റെ മകളാണ് പീഡനത്തിന് ഇരയയായത്. വിവാഹ വാഗ്‌ദാനം നല്‍കി സിദ്ദി രാമുലു പെണ്‍ കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ ബന്ധം മനസിലാക്കിയ ശ്രീനിവാസുലു പെണ്‍കുട്ടിയും രാമുലുവുമായുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തുകയും ഇത് മാതാപിതാക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മാനഭംഗത്തിനരായാക്കുകയായിരുന്നു.
രാമുലുവും, ശ്രീനിവാസുലുവും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നു എന്ന് മനസിലാക്കിയ മറ്റ് രണ്ട് പ്രതികളും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിനിരയാക്കി.
ഡിസംബര്‍ 22ന് സുധീര്‍ പെണ്‍കുട്ടിയെ ജൂബിലി ഹില്‍സില്‍ നിന്നും ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സുധിറിന്റെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ എത്തിക്കുകയും, കുട്ടി തന്റെ ഭാര്യയാണെന്ന് അയല്‍വാസികളെ തെറ്റിധരിപ്പിച്ച് പത്ത് ദിവസത്തോളം പെണ്‍കുട്ടിയെ
പെണ്‍കുട്ടിയുടെ അച്‌ഛന്റെ പരാതിയില്‍ ജൂബിലി ഹില്‍സ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പെണ്‍കുട്ടിയെ പോലീസ് തെരയുന്നുണ്ടെന്ന് മനസ്സിലാക്കിയ സുധീര്‍ കുട്ടിയെ വിട്ടയച്ചു. ജനുവരി മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് വിവരിച്ചു. ഇതനുസരിച്ച് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
from kerala news edited
via IFTTT