121

Powered By Blogger

Tuesday, 13 January 2015

ഡല്‍ഹിയില്‍ ലത്തീന്‍ കത്തോലിക്കാ പള്ളിക്കു നേരെ ആക്രമണം









Story Dated: Wednesday, January 14, 2015 11:03



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കത്തോലിക്കാ പള്ളിക്കു നേരെ ആക്രമണം. ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള വികാസ്പുരി ഔര്‍ ലേഡി ഓഫ് ഗ്രേസസ് ലത്തീന്‍ പള്ളിക്കു നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ രാത്രി പള്ളിയുടെ കോമ്പൗട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി പള്ളിയുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പള്ളിക്കു സമീപമുള്ള ഗ്രോട്ടോ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. ഗ്രോട്ടോയിലെ മാതാവിന്റെ രൂപവും തകര്‍ത്തു. എന്നാല്‍ അക്രമിക്ക് പള്ളിയ്ക്കുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. അക്രമരംഗങ്ങള്‍ പൂര്‍ണമായും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ പള്ളിക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.


വികാസ്പുരി പള്ളി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. സിസിടിവിയില്‍ കുടുങ്ങിയ അക്രമിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.










from kerala news edited

via IFTTT