Story Dated: Tuesday, January 13, 2015 07:09
താനൂര്‍: നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം തുടര്‍ക്കഥയെന്നു പരാതി. താനൂരിലാണു ബാറ്ററി മോഷ്‌ടാക്കള്‍ വിലസുന്നത്. സമീപകാലത്തായി ചെറുതും വലുതുമായ പത്തോളം വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ കടത്തിക്കൊണ്ടു പോയതായി വാഹനഉടമകളും ഡ്രൈവര്‍മാരും പോലീസില്‍ പരാതിപ്പെട്ടു. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിയാണ് ഇക്കൂട്ടര്‍ ബാറ്ററികള്‍ മോഷ്‌ടിക്കുന്നത്. ഒരു മാസം മുമ്പ് ചിറക്കലില്‍ അപകടത്തില്‍പെട്ട ലോറിയുടെ ബാറ്ററിയും മോഷണം പോയിരുന്നു.
സമാന രീതിയില്‍ കവര്‍ച്ച നടത്തുന്ന ഒരാളെ വേങ്ങര ഭാഗത്തുള്ള ഓട്ടോറിക്ഷയടക്കം താനൂര്‍ പോലീസ് മുമ്പ് പിടികൂടിയിരുന്നു. വാഹനങ്ങളുടെ യന്ത്രോപകരണങ്ങളും ബാറ്ററികളും മോഷണം നടത്തുന്ന സംഘം താനൂരില്‍ വേരുറപ്പിച്ചിരിക്കുന്നതില്‍ വാഹന ഉടമകള്‍ അങ്കലാപ്പിലാണ്. രാത്രികാലങ്ങളില്‍ റോഡരികുകളില്‍ പാര്‍ക്കു ചെയ്ുയന്ന വാഹനങ്ങളില്‍ പോലീസ് നിരന്തരം പരിശോധന നടത്തിയാല്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ തടയാന്‍ കഴിയുമെന്ന് താനൂരിലുള്ള ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെട്ടു.
from kerala news edited
via IFTTT