121

Powered By Blogger

Monday, 12 January 2015

ഗാര്‍ഹിക പീഡന നിരോധന നിയമം കര്‍ശനമാക്കും











Story Dated: Tuesday, January 13, 2015 06:46


പത്തനംതിട്ട: സ്‌ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്‌ ഗാര്‍ഹിക പീഡന നിരോധന നിയമം ജില്ലയില്‍ കര്‍ശനമാക്കാന്‍ സംസ്‌ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്‌ തീരുമാനിച്ചു. നിയമത്തെ സംബന്ധിച്ച്‌ ജില്ലാതല അവലോകന യോഗവും ശില്‌പശാലയും ഇന്ന്‌ രാവിലെ 10 ന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കലക്‌ടര്‍ എസ്‌.ഹരികിഷോര്‍ ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ഡോ.ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിക്കും.


രാവിലെ 9.30 ന്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഗാര്‍ഹിക പീഡനം നടന്നെന്നോ, നടക്കുന്നെന്നോ, നടക്കുമെന്നോ അറിവുള്ള ഏതൊരാള്‍ക്കും വാക്കാലോ എഴുതിയോ ബന്ധപ്പെട്ട പ്ര?ട്ടക്ഷന്‍ ഓഫീസറെയോ സര്‍വീസ്‌ പ്ര?വൈഡിംഗ്‌ സെന്ററിനെയോ വിവരം അറിയിക്കാം. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്‌ത്രീകളെ സംരക്ഷിക്കുന്നതിന്‌ രൂപീകരിച്ച സര്‍വീസ്‌ പ്ര?വൈഡിംഗ്‌ സെന്റുകളില്‍ ലീഗല്‍ കൗണ്‍സിലര്‍മാരുടെ സഹായം ലഭിക്കും.










from kerala news edited

via IFTTT