121

Powered By Blogger

Monday, 12 January 2015

വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ചവറ ഫെസ്‌റ്റ് ഇന്നാരംഭിക്കും











Story Dated: Monday, January 12, 2015 04:22


ചവറ: ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്റെ ഭാഗമായി സംസ്‌ഥാന തൊഴില്‍ വകുപ്പിന്റെ സ്‌റ്റേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈനും ചവറ ബ്ലോക്ക്‌ പഞ്ചായത്തും ജി.എസ്‌.എഫും ചേര്‍ന്നൊരുക്കുന്ന ഹസ്‌തസുമം ചവറ വെസ്‌റ്റിവലിന്‌ ഇന്നു തുടക്കമാകും. ഇന്നുമുതല്‍ 22 വരെ കെ.എം.എം.എല്‍ ഗ്രൗണ്ടിലാണ്‌ ഫെസ്‌റ്റ് ഒരുക്കിയിരിക്കുന്നത്‌. ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ സീസണ്‍ എട്ടിന്റെ വ്യത്യസ്‌തമായ പദ്ധതിയാണ്‌ ചവറയില്‍ അരങ്ങേറുന്ന ഹസ്‌തസുമം. കേരളത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതും അന്യംനിന്നുപോകുന്നതുമായ 40 കരകൗശല മേഖല കലകള്‍ കണ്ടെത്തി അതിന്റെ ശില്‌പികള്‍ നേരിട്ട്‌ ഉല്‍പന്ന നിര്‍മാണം പ്രദര്‍ശിപ്പിക്കും.


കേരളത്തിന്റെ 14 ജില്ലകളിലെ ടൂറിസ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത്‌ നിര്‍മിച്ച 14 നൂതന ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കയര്‍ഫെഡ്‌, മില്‍മ, വനംവകുപ്പ്‌, കുടുംബശ്രീ തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്‌ഥാപനങ്ങളുടെയും 200 സ്‌റ്റാളുകള്‍ മേളയിലുണ്ടാകുമെന്ന്‌ സംഘാടകസമിതി ഭാരവാഹികളായ ചവറ ഹരീഷ്‌കുമാര്‍, അനില്‍ മുഹമ്മദ്‌, എന്‍. അജയകുമാര്‍, ടി.എ. നജീബ്‌, വി. മധുസൂദനന്‍ എന്നിവര്‍ പറഞ്ഞു.


ഫെസ്‌റ്റ് ഇന്നു വൈകിട്ട്‌ നാലിന്‌ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിക്കും. സ്‌റ്റാളുകളുടെ ഉദ്‌ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹനനും നിര്‍വഹിക്കും. ഇന്നു രാത്രി കലാപരിപാടികളും ഉണ്ടായിരിക്കും.










from kerala news edited

via IFTTT