121

Powered By Blogger

Monday, 12 January 2015

മുല്ലയ്‌ക്കല്‍ തെരുവില്‍ നാളെ മതസൗഹാര്‍ദ ദീപക്കാഴ്‌ച











Story Dated: Tuesday, January 13, 2015 06:38


ആലപ്പുഴ: മകരസംക്രമദിനമായ നാളെ വൈകിട്ട്‌ മുല്ലയ്‌ക്കല്‍ തെരുവിലാകെ ദീപം തെളിയും. തത്വമസി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ്‌ മതസൗഹാര്‍ദ മകരസംക്രമ ദീപപ്രകാശനം നടത്തുന്നത്‌. പന്തളം രാജപ്രതിനിധി ശശികുമാരവര്‍മ , എരുമേലി വാവര്‍സ്വാമി പ്രതിനിധി പി.എ ഇര്‍ഷാദ്‌ , ഫാ. ജോസ്‌ കോനാട്ട,്‌ അമ്പലപ്പുഴ രാജപ്രതിനിധി നാരായണന്‍ ഭട്ടതിരി എന്നിവര്‍ ഒരുമിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി., നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ, വെള്ളിയാകുളം പരമേശ്വരന്‍, സതീദേവി തുടങ്ങിയവര്‍ സന്നിഹതരാകും.










from kerala news edited

via IFTTT