Story Dated: Tuesday, January 13, 2015 09:11
പുതുക്കാട്: ടീഷര്‍ട്ട് ഊരുന്നതിനിടെ കണ്‍പോളയില്‍ സിബ്ബ് കുരുങ്ങി കുരുക്കിലായ യുവാവിന് അഗ്നിശമന സേനയുടെ ഇടപെടലില്‍ മോചനം. ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് കണ്‍പോള സിബ്ബില്‍ നിന്നും വേര്‍പെട്ടത്. പറപ്പൂക്കര കല്ലിങ്ങല്‍ ദീപു (29) എന്ന യുവാവാണ് കെണിയിലായത്.
ഇലക്ര്‌ടീഷ്യനായ ദീപു തിങ്കളാഴ്‌ച രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു സംഭവം. വന്നയുടനെ ടീഷര്‍ട്ട് മാറുന്നതിനിടയില്‍ സിബ്ബിനിടയില്‍ കണ്‍പോളയുടെ ചര്‍മ്മം ഞരുങ്ങിപ്പോകുകയായിരുന്നു. ഏറെ കഷ്‌ടപ്പെട്ടിട്ടും സിബ്ബ് മാറ്റാനായില്ല. ഇതോടെ അഗ്നശമന സേനയുടെ ഓഫീസിലേക്ക് കൊണ്ടു പോകുകയും അവര്‍ പെട്ടെന്ന് തന്നെ സിബ്ബ് നീക്കം ചെയ്യുകയും ചെയ്‌തു.
കത്രിക ഉപയോഗിച്ച് ടീഷര്‍ട്ടിന്റെ സിബ്ബിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം സിബ്ബിന്റെ വിടവ് അകറ്റി കണ്‍പോളയില്‍നിന്ന് നീക്കുകയായിരുന്നു. പുതുക്കാട് തെക്കേ തൊറവ് പുഴയ്‌ക്കല്‍ ഷാജിയുടെ വീട്ടില്‍ വയറിങ് ജോലിക്ക് എത്തിയതായിരുന്നു ദീപു. രാവിലെ 9.30 യ്‌ക്ക് കുടുങ്ങിയ ദീപുവിനെ പത്തരയോടെയാണ് അഗ്നിശമനസേനാ വിഭാഗം മോചിപ്പിച്ചത്.
from kerala news edited
via IFTTT