121

Powered By Blogger

Monday, 12 January 2015

നാഗരാജ വിഗ്രഹങ്ങള്‍ക്ക്‌ പിന്നാലെ ഗണപതി വിഗ്രഹവും കണ്ടെത്തി











Story Dated: Tuesday, January 13, 2015 08:25


mangalam malayalam online newspaper

ഇളംകാട്‌: വാഗമണ്‍ റോഡില്‍ കോട്ടത്താവളത്തിനു സമീപം മലനിരകളില്‍ കഴിഞ്ഞ ദിവസം നാഗരാജാവിന്റെയും നാഗയക്ഷിയുടെയും കരിങ്കല്‍ വിഗ്രഹം കിട്ടിയതിനു പിന്നാലെ ഇന്നലെ ഗണപതിയുടെ വിഗ്രഹം കണ്ടെത്തി. പാമ്പ്‌ കയറിപ്പോയ ചിതല്‍പ്പുറ്റ്‌ പെളിക്കുന്നതിനിടെ പ്രദേശവാസികളായ യുവാക്കളാണ്‌ വിഗ്രഹങ്ങള്‍ കെണ്ടത്തിയത്‌. ഇന്നലെ കണ്ടെത്തിയ ഗണപതി വിഗ്രഹത്തിന്‌ ഒരടി ഉയരമുണ്ട്‌.


നാഗരാജ വിഗ്രഹത്തിന്‌ രണ്ടരയടിയും നാഗയക്ഷീവിഗ്രഹത്തിന്‌ ഒന്നരയടിയും ഉയരവുമുണ്ട്‌. ഞായറാഴ്‌ച കണ്ടെത്തിയ വിഗ്രഹങ്ങള്‍ മുണ്ടക്കയം എസ്‌.ഐ: ഡി.എസ്‌. ഇന്ദ്രരാജിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കസ്‌റ്റഡിയിലെടുത്ത്‌ ആര്‍.ഡി.ഒയ്‌ക്കു കൈമാറിയിരുന്നു.


ബലപ്രയോഗത്തിലൂടെയാണ്‌ വിഗ്രഹം പോലീസ്‌ കൊണ്ടുപോയതെന്ന്‌ ആരോപിച്ച നാട്ടുകാര്‍ പിന്നീടു നടത്തിയ തെരച്ചിലിലാണ്‌ ഗണപതി വിഗ്രഹം കിട്ടിയത്‌. കണ്ടെത്തിയ സ്‌ഥലത്ത്‌ തന്നെ വിഗ്രഹം പ്രതിഷ്‌ഠിച്ച്‌ നാട്ടുകാര്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT