Story Dated: Tuesday, January 13, 2015 07:09
കൊണ്ടോട്ടി: ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്തവളത്തില്‍ സുരക്ഷാ സേനകളുടെ മോക്‌ഡ്രില്‍ പ്രകടനം. വിമാനത്തവളത്തില്‍ കണ്ടെത്തിയബോംബ് സംഘം നിര്‍വീര്യമാക്കി. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തിയാണു വിമാനത്താവളത്തില്‍ മോക്‌ഡ്രില്‍ നടത്തിയത്. അപായ സമയങ്ങളില്‍ സുരക്ഷാ സേനകളുടെ പ്രതികരണശേഷി പരിശോധിക്കലായിരുന്നു ലക്ഷ്യം. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു പ്രകടനം.
ഇന്നലെ വൈകിട്ടു മൂന്നോടെയാണു അജ്‌ഞാതന്റെ സന്ദേശം ടെര്‍മിനല്‍ മാനേജര്‍ക്ക് ലഭിച്ചത്. സുരക്ഷാ സേനയും എയര്‍പോര്‍ട്ട് അധികൃതരും നടത്തിയ പരിശോധനയില്‍ ആഭ്യന്തര ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിനടുത്തു ആളില്ലാത്ത ബാഗ് കണ്ടെത്തി. ഉടന്‍ തന്നെ സി.ഐ.എസ്.എഫ്.ജവാന്‍മാര്‍ സ്‌ഥലം വളഞ്ഞ് ജീവനക്കാരെയും യാത്രക്കാരെയും സ്‌ഥലത്തുനിന്നു മാറ്റി.സി.ഐ.എസ്.എഫ് ഡോഗ്‌സ്‌ക്വാഡ് ബാഗ് പരിശോധിച്ച് ബോംബ് ആണെന്ന് ഉറപ്പ് വരുത്തിയതോടെ ആശങ്ക വര്‍ധിച്ചു. ഇതിനകം പോലീസും സ്‌ഥലത്തെത്തി.
വിമാനത്താവളത്തിലെ ക്രൈിസിസ് മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. ഉടന്‍ മലപ്പുറത്തെ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചു. സന്ദേശം ലഭിച്ച് 25 മിനുട്ടിനകം സ്‌ക്വാഡ് വിമാനത്താവളത്തിലെത്തി.സുരക്ഷാ ജാക്കറ്റ് ധരിച്ച് സ്വാഡ് അംഗം ബാഗ് എടുത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തിച്ച് ബോംബ് നിര്‍വീര്യമാക്കി. സംഗതി മോക്‌ഡ്രില്ലായിരുന്നുവെന്ന്
പലരും അറിഞ്ഞതു വൈകിട്ടു അഞ്ചുമണിയോടെയാണ്. വിമാനത്താവള അതോറിട്ടി, സി.ഐഎസ്.എഫ്,ബോംബ് സ്‌ക്വാഡ്,ഡോഗ്‌സ്‌ക്വാഡ്,അഗ്നിശമനസേന,പോലീസ് തുടങ്ങിയ ഏജന്‍സികള്‍ പങ്കെടുത്തു.എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ പീറ്റര്‍.കെ.എബ്രഹാം,സി.ഐ.എസ്.എഫ് ഡപ്യൂട്ടി കമാണ്ടന്റ് പി.ആര്‍.മിശ്ര,കൊണ്ടോട്ടി സി.ഐ.ബി.സന്തോഷ്,എസ്.ഐ മാരായ കെ.ശ്രീകുമാര്‍,അലവിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT