കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍
Posted on: 13 Jan 2015
ഡാലസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനവരി 17 ന് വൈകീട്ട് 3.30 മുതല്‍ ഡാലസില്‍ നടക്കും. ഗാര്‍ലന്‍ഡ് ബ്രോഡ്‌വേയിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെമിനാറില്‍ ഹരിപിള്ള, സിപിഎ, കവിത മാത്യു അറ്റോര്‍ണി എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.
ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രത്യേകതകള്‍, ലിവിംഗ് വില്‍ തയ്യാറാക്കുന്നതെങ്ങനെ തുടങ്ങി ഫലപ്രദമായ ക്ലാസുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി തോമസ് വടക്കേമുറിയില്‍, റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു. സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോയ് കൊടുവത്ത് - 9725697165
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
from kerala news edited
via IFTTT