Story Dated: Tuesday, January 13, 2015 07:04
കുറവിലങ്ങാട്: ക്രൈസ്‌തവ മതവിശ്വാസികളായ ആറ് കുടുംബങ്ങളില്‍നിന്നുളള 16 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്‌ക്ക് ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തില്‍ അതീവ രഹസ്യമായി നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമ കൃഷ്‌ണ മഠധിപതി ബ്രഹ്‌മ പാദാനന്ദ സരസ്വതി സ്വാമിയാണ് 16 പേരെയും ഹിന്ദുമതത്തിലേക്ക് സ്വീകരിച്ചത്.
ക്രിസ്‌ത്യന്‍ ചേരമര്‍ വിഭാഗത്തില്‍പെട്ട ഉഴവൂര്‍ കുന്നുംപുറത്ത് രാധ, മോനിപ്പിളളി പയസ്‌മൗണ്ട് വെളളാപ്പാട്ട് ശാന്താ ഗോപിനാഥ്, ഉഴവൂര്‍ ഈസ്‌റ്റ് കല്ലട കോളനിയില്‍ കരിമാക്കിയില്‍ രാജു മകള്‍ മീനു, മോനിപ്പിളളി പാറയില്‍ ശോഭാ തങ്കപ്പന്‍, ഉഴവൂര്‍ മടുക്കാനിയില്‍ സുജാത, കാരയ്‌ക്കത്തൊട്ടിയില്‍ രതീഷ്, റോയി, മോനിപ്പിളളി ആച്ചിക്കല്‍ ജോണി, ഇലഞ്ഞി ആലപുരം വളളിമല പൗലോസ്, ഉഴവൂര്‍ 157 കോളനിയില്‍ സ്‌റ്റീഫന്‍, മോനിപ്പിളളി മാങ്കുന്നേല്‍ ശ്രീജാമോള്‍, ആച്ചിക്കല്‍ കോളനി ശ്രീനി, ഉഴവൂര്‍ പളളിക്കുന്നേല്‍ കോളനി ജയിനമ്മ, സന്തോഷ്, തോമസ് എന്നിവരാണ് ഹിന്ദുമതം സ്വീകരിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം സര്‍ട്ടിഫിക്കറ്റുകളും രാമായണവും നിലവിളക്കുകളും നല്‍കി.
മേലുകാവ് എസ്.എന്‍.ഡി.പി. ക്ഷേത്രതന്ത്രി ഘടാനന്ദനാദ പാദതീര്‍ഥ, കുടക്കച്ചിറ വിദ്യാധിരാജാ ആശ്രമത്തിലെ സ്വാമി അഭയാനന്ദ തീര്‍ത്ഥ പാദര്‍, കരുനെച്ചി ക്ഷേത്രത്തിലെ ശാന്തി അഭിനേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചേങ്കോട്ടുകോണം ശ്രീരാമകൃഷ്‌ണമഠത്തിന്റെ കീഴില്‍ അരീക്കരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാമകൃഷ്‌ണപീഠവും തന്ത്രവിദ്യാ കേന്ദ്രവുമാണ് ഘര്‍ വാപ്പസിക്ക് നേതൃത്വം നല്‍കിയത്.
from kerala news edited
via IFTTT