121

Powered By Blogger

Monday, 12 January 2015

അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യുട്യൂബ്‌ അക്കൗണ്ടുകള്‍ ഐ.എസ്‌ ഹാക്ക്‌ ചെയ്‌തു









Story Dated: Tuesday, January 13, 2015 11:03



mangalam malayalam online newspaper

യു.എസ്‌: അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍, യുട്യൂബ്‌ അക്കൗണ്ടുകള്‍ ഐ.എസ്‌ ഭീകരര്‍ ഹാക്ക്‌ ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റര്‍, യുട്യൂബ്‌ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം അമേരിക്ക അവസാനിപ്പിച്ചു.


ഗള്‍ഫ്‌ മേഖലയില്‍ നിന്നും വിവരങ്ങള്‍ നല്‍കിയിരുന്ന അമേരിക്കന്‍ സൈന്യത്തിന്റെ അക്കൗണ്ടുകളാണ്‌ ഐ.എസ്‌ ഭീകരര്‍ ഹാക്ക്‌ ചെയ്‌തത്‌.

ഐ.എസിനെതിരായ തീവ്രവാദവിരുദ്ധ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക പുറത്ത്‌ വിട്ടിരുന്നത്‌ ഈ അക്കൗണ്ടുകള്‍ വഴിയാണ്‌. അമേരിക്കയുടെ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളുള്ള യുട്യൂബും ഐ.എസ്‌ ഹാക്ക്‌ ചെയ്‌തു. ചില പ്രതിരോധ കരാറുകളെ കുറിച്ചുള്ള വിവരങ്ങളും, പെന്റഗന്റെ പ്രതിരോധ ഇടപാടുകളുടെ ചിലവ്‌ വിവരങ്ങളും ഐ.എസ്‌ ട്വിറ്ററിലൂടെ പുറത്തുവിട്ടു.


എന്നാല്‍ പെന്റഗന്റെയോ, വൈറ്റ്‌ ഹൗസിന്റെയോ വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ ആര്‍ക്കും ഇത്തരം വിവരങ്ങള്‍ ലഭിക്കുമെന്ന്‌ യു.എസ്‌ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി. സൈബര്‍ സുരക്ഷ ശക്‌തമാക്കണമെന്ന പ്രസിഡന്റ ബരാക്‌ ഒബാമയുടെ പ്രസംഗത്തിന്‌ തൊട്ട്‌പിന്നാലെ നടന്ന ഹാക്കിംഗ്‌ വൈറ്റ്‌ ഹൗസ്‌ ഗൗരവത്തോടെയാണ്‌ കാണുന്നത്‌.










from kerala news edited

via IFTTT