121

Powered By Blogger

Monday, 12 January 2015

ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു








ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു


Posted on: 13 Jan 2015






ദോഹ. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ബി.എല്‍ മൂവീസ് പുറത്തിറക്കിയ കുഞ്ഞാലിമരക്കാര്‍ ചരിത്ര ഡോക്യൂമെന്ററിയുടെ ദോഹയിലെ പ്രകാശനം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നടന്നു. സ്റ്റാര്‍ കാര്‍ ആക്‌സസസറീസ് മാനേജിംഗ് ഡയറക്ടറും കുഞ്ഞാലി മരക്കാര്‍മാരുടെ നാട്ടുകാരനുമായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സി. ഡി. നല്‍കി സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫയാണ് ഡോക്യൂമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചത്. ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍.ഹാഷിം, മനാമ മൊയ്തീന്‍, സിറ്റി എക്‌സ്‌ചേഞ്ച് റിലേഷന്‍ഷിപ്പ് മാനേജര്‍ മുഹമ്മദ് മുഹ്‌സിന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ, ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, എ.എ.ബഷീര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

മീഡിയ പ്ലൂസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സഅദ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിളയില്‍, സെയ്തലവി അണ്ടേക്കാട്, ഷബീറലി കൂട്ടില്‍, സിയാറുഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട് മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


പ്രഥമ പാശ്ചാത്യ അധിനിവേശശക്തിയായ പോര്‍ച്ചുഗീസ് കടല്‍കൊള്ളക്കാര്‍ക്കെതിരെ ആഞ്ഞടിച്ച ഇന്ത്യയുടെ ആദ്യത്തെ നാവിക മേധാവികളായ കുഞ്ഞാലി മരക്കാര്‍മാരുടെ ത്യാഗോജ്ജ്വലമായ ജീവിത കഥ അനാവരണം ചെയ്യുന്ന ചരിത്ര ഡോക്യുമെന്ററി ദോഹയിലെത്തിക്കുന്നത് മീഡിയ പ്ലൂസാണ്. ഡോക്യുമെന്ററിയുടെ സൗജന്യ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853, 55019626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.












from kerala news edited

via IFTTT