Story Dated: Tuesday, January 13, 2015 07:09
പാലക്കാട്: വാളയാര്‍ വനത്തില്‍ ചെക്‌പോസ്‌റ്റിനു സമീപം പതിനാലാംകല്ലിലുള്ള ജയന്തി ലാബില്‍ മായം കലര്‍ന്ന കുരുമുളക് കഴുകി ശുദ്ധീകരിക്കുന്നത് ഗുരുതരമായ പരിസ്‌ഥിതി-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന് കത്തയച്ചു. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
മായം കലര്‍ന്ന 60 കിലോഗ്രാം കുരുമുളക് ഇവിടെ കഴുകി ശുദ്ധീകരിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. സ്വതവേ ജലക്ഷാമമുള്ള ഈ പ്രദേശത്ത് ഇതിനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിക്കുകയാണ്. ഇതിനൊപ്പം ഡിറ്റര്‍ജന്റു കൊണ്ട് കഴുകി ഒഴുക്കിവിടുന്ന മലിനജലം പ്രദേശത്തെ ഉപരിതല-ഭൂഗര്‍ഭ ജലസ്രോതസുകളെ മലിനപ്പെടുത്തുകയും ആവാസവ്യവസ്‌ഥ തകിടം മറിക്കുകയും ചെയ്യുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
from kerala news edited
via IFTTT