കുവൈത്ത്: കുവൈത്ത് സീറോ മലബാര്‍ അസോസിയേഷന്റെ ക്രിസ്മസ്-നവവത്സര ആഘോഷങ്ങള്‍ മന്‍സൂരിയ അല്‍ അറബി സ്‌പോര്‍ട്ടിങ്ങ് ക്ലബ് സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ആഘോഷപരിപാടികള്‍ എസ്എംസിഎ പ്രസിഡന്റ് ബെന്നി നാല്‍പ്പതാംകളത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു. വത്തിക്കാന്‍ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ രാജിക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ബിജ്‌നോര്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോണ്‍ വടക്കേല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഡയോണീഷ്യന്‍ തിരുമേനി തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കുകയും എസ്എംസിഎയുടെ വിസനിയേല്‍ ജൂബിലി അവാര്‍ഡ് പ്രസ്തുത ചടങ്ങില്‍ വച്ച് ജീവകാരുണ്യ പ്രവര്‍ത്തകനും കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ സാരഥിയുമായ പി. യു. തോമസിനു നല്‍കുകയുമുണ്ടായി. കുവൈത്തിലെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ.മാത്യൂസ് കുന്നേല്‍പ്പുരയിടം ജൂബിലി സ്മരണികയുടെ പ്രകാശനം ജോയന്റ് സെക്രട്ടറി രാജീവ് കല്ലേലിക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.
വാര്‍ഷിക കലാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫഹാഹീല്‍ ഏരിയക്ക് എവര്‍ റോളിംഗ് ട്രോഫി നല്‍കി. സംഘടനയുടെ സ്ഥാപകാംഗങ്ങളായ സി.കെ കുര്യന്‍, സൈജു മാത്യു മുളകുപാടം എന്നിവരെ തദവസരത്തില്‍ അഡ്വ.ബെന്നി തോമസ് നാല്‍പ്പതാംകളം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്എംസിഎ.യുടെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന വത്സാ സ്റ്റാന്‍ലി, എസ്എംസിഎ വിസനിയേല്‍ ജൂബിലി ഗാനത്തിന് ഈണം പകര്‍ന്ന മുസ്തഫാ അമ്പാടി, വിസനിയല്‍ ലോഗോ നിര്‍മ്മിച്ച ബാബു ജോസഫ്, ഏഷ്യന്‍ ബക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ കാരിക്കേറ്ററിസ്റ്റ് ജോണ്‍ ആര്‍ട്‌സ് കലാഭവന്‍ തുടങ്ങിയവരെ തദവസരത്തില്‍ പ്രശംസാഫലകം നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ സംഘടനാംഗങ്ങളില്‍ വൈവാഹിക രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ച് സ്മരണിക സമ്മാനിക്കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി ജോര്‍ജ് കാലായില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഓഫീസ് സെക്രട്ടറി മാര്‍ട്ടിന്‍ പടയാട്ടില്‍ നന്ദി പ്രകാശനം നടത്തി. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കോര്‍ഡിനേറ്റര്‍ ബിനു ഗ്രിഗറി, ബാലദീപ്തി പ്രസിഡന്റ് സ്‌നേഹ വില്‍സന്‍, ബാലദീപ്തി ചീഫ് കോര്‍ഡിനേറ്റര്‍ പത്രോസ് ചെങ്ങിനിയാടന്‍, ആര്‍ട്‌സ് കണ്‍വീനര്‍ ഫ്രെഡി പറോക്കാരന്‍, ആക്ടിംഗ് കള്‍ച്ചറല്‍ കണ്‍വീനര്‍ ഷാജി നഗരൂര്‍, സോഷ്യല്‍ വെല്‍ഫയര്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജേക്കബ്, ഏരിയ കണ്‍വീനര്‍മാരായ ബിജോയ് കേളാംപറമ്പില്‍, തോമസ് വിതയത്തില്‍, സാലു ചിറയത്ത്്, ഡെന്നി കാഞ്ഞൂപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം കൊടുത്തു.
കലാമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സംഘനൃത്തങ്ങളും ലഘുനാടകവും കുവൈത്തിലെ നാല് ഏരിയാ യൂണിറ്റുകളില്‍-അബ്ബാസിയ, സിറ്റി-ഫര്‍വാനിയ, ഫഹാഹീല്‍, സാല്‍മിയ-നിന്നുമുള്ള വര്‍ണ്ണാഭമായ കലാപരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടേയും ക്രിസ്മസ് കരോള്‍ സംഘഗാനങ്ങള്‍, ക്രിസ്മസ് പാപ്പാ സംഗമം തുടങ്ങിയവ ആഘോഷത്തിന് മഴവില്‍ ശോഭയേകി. പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, രഞ്ജിനി ജോസ് എന്നിവര്‍ നയിച്ച ഗാനമേളയും ആഘോഷപരിപാടികളുടെ മാറ്റു കൂട്ടി.
വാര്‍ത്ത അയച്ചത് : ജോര്‍ജ് തോമസ്
from kerala news edited
via IFTTT