121

Powered By Blogger

Monday, 12 January 2015

മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കരുതെന്ന്‌ സൗദി പുരോഹീതന്‍









Story Dated: Tuesday, January 13, 2015 10:22



mangalam malayalam online newspaper

ദുബായ്‌: സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നതിനെതിരെ ഫത്‌വ. തമാശയ്‌ക്കു വേണ്ടി മഞ്ഞുകൊണ്ട്‌ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ അനിസ്ലാമികമാണെന്ന്‌ ഷേക്ക്‌ മൊഹമ്മദ്‌ സലേ അല്‍-മുനാജിദ്‌ പുറത്തിറക്കിയ ഫത്‌വയിലാണ്‌ പറയുന്നത്‌. എന്നാല്‍, പുതിയ വിലക്ക്‌ സാമൂഹിക സൈറ്റുകളില്‍ വ്യാപക പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌.


മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നത്‌ മനുഷ്യരെ നിര്‍മ്മിക്കുന്നതുപോലെയാണ്‌. ആത്മാവുളള ഒന്നിനെയും നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്ക്‌ അവകാശമില്ല എന്നും അത്‌ രാജ്യത്തെ ഇസ്ലാമിക നിയമത്തിനെതിരാണെന്നും ഫത്‌വയില്‍ പറയുന്നു.


രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മഞ്ഞുവീഴുന്ന സമയത്ത്‌ അതുപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ വേണ്ടി മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ പതിവാണ്‌. എന്നാല്‍ പുതിയ വിലക്ക്‌ മതനിയമങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലുളള പോസ്‌റ്റുകള്‍ക്ക്‌ കാരണമായി. ഒരു പോസ്‌റ്റില്‍ പറയുന്നതിങ്ങനെ; സൗദിയില്‍ രണ്ടുതരം ആളുകളാണുളളത്‌- ഫത്‌വ കാത്തിരിക്കുന്നവരും, എന്തെങ്കിലും കാരണം പറഞ്ഞ്‌ ഫത്‌വ പുറത്തിറക്കി മറ്റുളളവരുടെ ജീവിതത്തില്‍ ഇടപെടാന്‍ നോക്കിയിരിക്കുന്നവരും.


പൊതുജന മുന്നേറ്റം ഭയന്നാണ്‌ ഫത്‌വകള്‍ പുറത്തിറക്കുന്നതെന്നാണ്‌ മറ്റൊരാള്‍ പറയുന്നത്‌. പരമ്പതാഗത അറബു വേഷം ധരിച്ച ഒരാള്‍ മഞ്ഞില്‍ തീര്‍ത്ത ഒരു സെക്‌സി പാവയുടെ കൈ പിടിച്ച്‌ നില്‍ക്കുന്ന ചിത്രവും ഇയാള്‍ പോസ്‌റ്റു ചെയ്‌തിരിക്കുന്നു.










from kerala news edited

via IFTTT