Story Dated: Monday, January 12, 2015 12:06
രാമനാട്ടുകര: മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാകിസ്‌ഥാനില്‍ താലിബാന്‍ നടത്തുന്നത് കൂട്ടക്കൊലയാണ്. മതത്തിന്റെ പേരു പറഞ്ഞ് കാട്ടാളത്തമാണ് അവിടെ നടക്കുന്നത്.
ആത്മീയതക്ക് പ്രാധാന്യം നല്‍കാതെ ഭൗതികതയില്‍ ഉറച്ചു നിന്ന ഒരു രാജ്യത്തിന്റെ ഇന്നത്തെ അവസ്‌ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.
എന്നാല്‍ ഭാരതത്തില്‍ ആത്മീയതക്കും ഭൗതീയതക്കും തുല്ല്യപ്രാധാന്യമാണ് എന്നും നല്‍കിയിരുന്നത്. രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമത് എത്തിയ കോഴിക്കോട് ജില്ലാ ടീമിനുള്ള ട്രോഫി മന്ത്രി സമ്മാനിച്ചു.
ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കനകദാസ് പേരാമ്പ്ര, പ്രവിജ്, പ്രകാശന്‍ പയ്യടി മീത്തല്‍, പ്രകാശന്‍ ബേപ്പൂര്‍, ചന്ദ്രന്‍ പ്രബോധിനി, സുനില്‍ തേഞ്ഞിപ്പലം, മാതാ പേരാമ്പ്രയിലെ കലാകാരന്‍മാര്‍, നിവേദിതാ കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി എം. മോഹനന്‍ മാസ്‌റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി. ചന്ദ്രന്‍ മാസ്‌റ്റര്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT