Story Dated: Tuesday, January 13, 2015 07:23
ചങ്ങനാശേരി:നാശോന്മുഖമായി കൊണ്ടിരിക്കുന്ന ക്ഷേത്രക്കുളം കുട്ടനാട്‌് പാക്കേജില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നു. തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രകുളമാണ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. നവീകരണ ജോലികളുടെ ഉദ്‌ഘാടനം വാഴപ്പളളി ഗ്രാമപഞ്ചായത്ത് ആക്‌ടിങ് പ്രസിഡന്റ് കെ.ജെ.ജോസഫ് നിര്‍വ്വഹിച്ചു.ക്ഷേത്രമേല്‍ശാന്തി പെരിയമന ഇല്ലത്ത് രാജേഷ്‌പോറ്റി ഭൂമിപൂജ നടത്തിയാണ് പുനരുദ്ധാരണത്തിന് തുടക്കംകുറിച്ചത്.
നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു.ഈശാനത്തുകാവ് ദേവസ്വം പ്രസിഡന്റ് കെ കെ ജനാര്‍ദ്ദനക്കുറുപ്പ്,സെക്രട്ടറി പി.എം.അനിയന്‍,എസ്.എന്‍.ഡി.പി യോഗം ശാഖാ പ്രസിഡന്റ് വി.ബിജു,എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് കൃഷ്‌ണകുമാര്‍,ഗ്രാമപഞ്ചായത്ത് അംഗം സതി സോമന്‍,കൃഷി മണ്ണ് സംരക്ഷണ ഓഫീസര്‍ വി.ഡി.മിനി എന്നിവര്‍ പ്രസംഗിച്ചു
from kerala news edited
via IFTTT