121

Powered By Blogger

Monday, 12 January 2015

പേമലമുകളേല്‍ കോളനിക്കാര്‍ക്ക്‌ സുതാര്യകേരളം വഴി സഹായം











Story Dated: Tuesday, January 13, 2015 07:23


കോട്ടയം: കുടിയൊഴിപ്പക്കപ്പെട്ട അതിരമ്പുഴ പേമലമുകളേല്‍ കോളനി നിവാസികള്‍ക്ക്‌ ഇനി സ്വന്തമായി വീടും കുടിവെളളവും. മുഖ്യമന്ത്രിയുടെ സുതാര്യകേരളം ജില്ലാ സെല്ലില്‍ കടിയൊഴിപ്പിക്കപ്പെട്ട പന്ത്രണ്ടോളം കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ്‌ മുഖ്യമന്ത്രി നേരിട്ടു തീര്‍പ്പ്‌ കല്‍പ്പിച്ചത്‌. ഏഴു കുടുംബങ്ങള്‍ക്ക്‌ എസ്‌.സി/എസ്‌.റ്റി വകുപ്പിന്റെ പദ്ധതിയില്‍പ്പെടുത്തിയും അഞ്ചു കുടുംബങ്ങള്‍ക്ക്‌ ഐ.എ.വൈ പദ്ധതി പ്രകാരവും വീട്‌ നിര്‍മ്മിക്കുതിന്‌ ധനസഹായം നല്‍കും.


കൂടാതെ പ്രാഥമിക സഹായമായി ഒരു കുടുംബത്തിന്‌ 50,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നി്‌ നല്‍കാനും നിര്‍ദ്ദേശിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ ഓരോ കുടുംബങ്ങള്‍ക്കും വീട്‌ ലഭ്യമാക്കാന്‍ അദ്ദേഹം ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം കുടിവെളള പ്രശ്‌നം പരിഹരിക്കുതിന്‌ പഞ്ചായത്തിന്‌ നിര്‍ദ്ദേശം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പേമലമുകളില്‍ റോഡ്‌ പുറമ്പോക്കില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ പരിസരവാസികളുടെ പരാതിയില്‍ ഹൈക്കോടതി ഇടപെട്ട്‌ ഏതാനും ആഴ്‌ചകള്‍ക്ക്‌ മുന്‍പാണ്‌ ഒഴിപ്പിച്ചത്‌.


കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ അതിരമ്പുഴ പഞ്ചായത്തില്‍ തന്നെയുളള തോട്ടപ്പളളി കോളനിയില്‍ മൂന്നു സെന്റ്‌ ഭൂമി വീതം മണ്ണടിച്ച്‌ നികത്തി ഉയര്‍ത്തിയെടുത്ത്‌ പുനരധിവസിപ്പിക്കുകയും പന്ത്രണ്ട്‌ കുടുംബങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡിനുളള നടപടി എടുക്കുകയും ചെയ്‌തിരുന്നു. കൈവശരേഖ നല്‍കി പുനരധിവസിപ്പിച്ചുവെങ്കിലും ചോര്‍ന്നൊലിക്കാത്ത വീടും കുടിവെളളം ഉള്‍പ്പെടെയുളള പ്രാഥമിക ആവശ്യങ്ങളും കിട്ടാക്കനിയായി തീര്‍ന്ന ഘത്തിലാണ്‌ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്‌. പട്ടയം നല്‍കുതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഭവനനിര്‍മ്മാണ ഫണ്ടിനുളള കാലതാമസം ഒഴിവാക്കാനും കളലക്‌ടറോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.










from kerala news edited

via IFTTT