Story Dated: Tuesday, January 13, 2015 06:38
ആലപ്പുഴ: സര്‍ക്കാര്‍ നല്‍കിയ ഭൂമിക്ക് പട്ടയം നല്‍കാനുള്ള അപേക്ഷയുമായി അന്‍പത്തിയേഴു വര്‍ഷമായി നടക്കുന്നയാളുടെ പരാതിക്ക് രണ്ടു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം. ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ കുരിശിങ്കല്‍സെബാസ്‌റ്റ്യന്‍ ഫ്രാന്‍സിസാണ് 1957ല്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിക്ക് പട്ടയം നേടാനായി റവന്യൂ-സര്‍വേ അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പദ്ധതിയായ ജനതാ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനായി സെബാസ്‌റ്റ്യന്‍ ഫ്രാന്‍സിസിന്റെ പിതാവ് വീടും സ്‌ഥലവും വിട്ടുകൊടുത്തിരുന്നു.
ഇതിനു പകരം ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ ആറു സെന്റ് സ്‌ഥലവും വീടും സര്‍ക്കാര്‍ നല്‍കി. ഈ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ജനതാ ക്വാര്‍ട്ടേഴ്‌സിനു പട്ടയം നല്‍കുമ്പോള്‍ സെബാസ്‌റ്റ്യന്റെ ഭൂമിക്കും പട്ടയം നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം ക്വാര്‍ട്ടേഴ്‌സിന് പട്ടയം നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സെബാസ്‌റ്റ്യന് പട്ടയം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് സെബാസ്‌റ്റ്യന്‍ അദാലത്തില്‍ പരാതി നല്‍കിയത്. രണ്ടുമാസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് മന്ത്രി കര്‍ശനനിര്‍ദ്ദേശം നല്‍കി.
from kerala news edited
via IFTTT