121

Powered By Blogger

Monday, 12 January 2015

ബസിനടിയില്‍പ്പെട്ട്‌ ക്ലീനര്‍ മരിച്ചു











Story Dated: Monday, January 12, 2015 06:17


പാലക്കാട്‌: യാത്രക്കാരെ കയറ്റാനായി ബസില്‍ നിന്നും ഇറങ്ങി കയറുന്നതിനിടെ വീണ ക്ലീനര്‍ പിന്‍ചക്രം കയറി മരിച്ചു. തൃശൂര്‍ പാഞ്ഞാള്‍ പൈങ്കുളം കുന്നത്ത്‌ വീട്ടില്‍ രാമകൃഷ്‌ണന്റെ മകന്‍ ഉണ്ണി (35)യാണ്‌ ബസിനടിയില്‍പ്പെട്ട്‌ ദാരുണമായി മരിച്ചത്‌. ഇന്നലെ രാവിലെ 9.20 ന്‌ കല്ലേക്കാട്‌ സ്‌കൂള്‍ ബസ്‌ സ്‌റ്റോപ്പിലാണ്‌ സംഭവം. ഗുരുവായൂരില്‍ നിന്നും പാലക്കാട്ടേക്ക്‌ വരികയായിരുന്ന നാഷ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌കൂള്‍ സ്‌റ്റോപ്പില്‍ ബസ്‌ നിര്‍ത്തി ആളുകളെ കയറ്റിയിറക്കാനായി ഉണ്ണി താഴെയിറങ്ങി നിന്നു. യാത്രക്കാര്‍ കയറിയശേഷം ബസ്‌ മുന്നോട്ട്‌ എടുക്കുന്നതിനിടെ മുന്നിലെ ഡോറിലൂടെ കയറിയ ഉണ്ണി അബദ്ധത്തില്‍ കാല്‍വഴുതി താഴെക്ക്‌ വീഴുകയായിരുന്നു. പിന്‍ചക്രം കയറിയിറങ്ങിയതിനാല്‍ സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി. അശ്രദ്ധമായ ഡ്രൈവിംഗിന്‌ ബസ്‌ ഡ്രൈവറുടെ പേരില്‍ കേസെടുത്തതായി ടൗണ്‍ ട്രാഫിക്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT