Story Dated: Tuesday, January 13, 2015 06:45
നെടുമങ്ങാട്: താലൂക്കിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റ് അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 65 ലക്ഷം രൂപ മാസങ്ങളായി കുടിശികയാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റ് അധികൃതര്‍ വളരെ വിലകുറച്ചാണ് കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വളരെ ഉയര്‍ന്ന വിലക്കാണ് ഹോര്‍ട്ടികോര്‍പ്പിനും സ്വകാര്യ വ്യക്തികള്‍ക്കും നല്‍കുന്നത്.
കര്‍ഷകര്‍ക്ക് നേരിട്ട് ഉല്പ്പന്നങ്ങളെത്തിച്ച് ന്യായമായ വിലക്ക് ഇവിടെ നേരിട്ട് വില്ക്കാന് മാര്‍ക്കറ്റ് അധികൃതര്‍ അനുവദിക്കാറില്ല. ഏജന്റുമാരും ഇടനിലക്കാരും ചില മൊത്ത വ്യാപാരികളുടെ ബിനാമികളും ചേര്‍ന്ന് മാര്‍ക്കറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏറ്റവും കുഞ്ഞവില നിശ്ചയിക്കും. ഈ വിലയ്ക്ക് തന്നെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കണം.
ഈ വില പോലും യഥാസമയം നല്‍കാതെയാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. നിരവധി പ്രാവശ്യം കയറിയിറങ്ങി മാര്‍ക്കറ്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഹോര്‍ട്ടി കോര്‍പ്പിനെ കുറ്റം പറഞ്ഞ് വില നല്‍കാതെ കര്‍ഷകരോട് കടുത്ത അനാസ്ഥയാണ് മാര്‍ക്കറ്റ് അധികൃതര്‍ കാണിക്കുന്നത്. കൃഷികൊണ്ട് ഉപജീവനം നടത്തുന്നവര്‍ ആത്മഹത്യയുടെ വക്കിലാണ്.
from kerala news edited
via
IFTTT
Related Posts:
നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ചികിത്സാസഹായം തേടുന്നു Story Dated: Monday, March 2, 2015 03:20കാട്ടാക്കട: നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ചികിത്സാസഹായം തേടുന്നു. എരുമക്കുഴി കുറ്റിച്ചല്‍ കോട്ടൂര്‍ റോഡരികത്തു വീട്ടില്‍ കുട്ടപ്പ(55)നാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയ… Read More
യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര് പിടിയില്‍ Story Dated: Monday, March 2, 2015 03:20കഴക്കൂട്ടം: ചെമ്പഴന്തിക്കു സമീപം ആനന്ദേശ്വരത്ത് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായ മൂന്നു പേരെ കഴക്കൂട്ടം പോലീസ് പിടികൂടി. ചെമ്പഴന്തി ആനന്ദേശ്വരം ആരാമം വീട്ടില… Read More
ശ്രീകാര്യത്ത് കടയില്‍ മോഷണം Story Dated: Sunday, March 1, 2015 02:54ശ്രീകാര്യം: ശ്രീകാര്യം ജംഗ്ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പയ്യന്‍സ് മെന്‍സ് വെയര്‍ എന്ന കടയില്‍ മോഷണം. വെള്ളിയാഴ്ച രാത്രി കടയുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂര പൊള… Read More
പൊങ്കാലയെ വരവേല്‍ക്കാന്‍ മാലിന്യമുക്തമായി കമലേശ്വരം വാര്‍ഡ് Story Dated: Monday, March 2, 2015 03:20തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ കമലേശ്വരം വാര്‍ഡിനെ മാലിന്യമുക്തമാക്കി വാര്‍ഡ് കൗണ്‍സിലര്‍. കമലേശ്വരം വാര്‍ഡിന്റെ കീഴില്‍വരുന്ന 22 റെസിഡന്റ്സ് അസോസിയേഷനുകള… Read More
ആറ്റുകാല്‍: ഭക്തജനങ്ങള്‍ക്കായി കരമനയാറില്‍ താല്‍ക്കാലിക പാലം Story Dated: Monday, March 2, 2015 03:20തിരുവനന്തപുരം: ഇ.എം.എസ്. മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നീറമണ്‍കര പനങ്ങാട്ടുകടവില് ആറ്റുകാല്‍ പൊങ്കാലക്കാര്ക്കായി കര… Read More