121

Powered By Blogger

Monday, 12 January 2015

ദേവസ്വംബോര്‍ഡിന്റെ അനാസ്‌ഥ; കക്കൂസ്‌ മാലിന്യം കല്ലടയാറിലേക്ക്‌ ഒഴുകുന്നു











Story Dated: Monday, January 12, 2015 04:22


കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ധര്‍മ്മശാസ്‌താ ക്ഷേത്രവളപ്പിലെ ശൗചാലയ ബ്ലോക്കിന്റെ ടാങ്ക്‌ നിറഞ്ഞു കവിഞ്ഞതിനെതുടര്‍ന്നു മാലിന്യം കല്ലടയാറിലേക്കു ഒഴുകുന്നതു പ്രദേശവാസികള്‍ക്കു ഭീക്ഷണിയാവുന്നു. ദേവസ്വം ബോര്‍ഡ്‌ ഈ തീര്‍ഥാടന കാലത്ത്‌ 35 കക്കൂസുകളാണ്‌ ലേലം ചെയ്‌തു കരാര്‍ നല്‍കിയതെങ്കിലും ഇതില്‍ 32 എണ്ണം മാത്രമാണ്‌ ഉപയോഗിക്കാന്‍ കഴിയുന്നത്‌. ഇവയില്‍ പലതിനും കുറ്റിയും കൊളുത്തും സുരക്ഷിതമായി അടയ്‌ക്കാന്‍ പാകത്തിനുള്ള വാതിലുകളുമില്ല.


വര്‍ഷങ്ങള്‍ പഴക്കമുള്ള ശൗചാലയ ബ്ലോക്കിന്റെ അറ്റക്കുറ്റപണികള്‍ യഥാസമയം നടത്താതെ ദേവസ്വം ബോര്‍ഡ്‌ വര്‍ഷാവര്‍ഷം വന്‍ തുകയ്‌ക്ക് ഇവ ലേലം ചെയ്യുന്നു. നാളിതുവരെ ടാങ്ക്‌ വൃത്തിയാക്കാന്‍ ബോര്‍ഡ്‌ തയാറാകാത്തതാണു മാലിന്യം ആറ്റിലേക്കൊഴുകാന്‍ കാരണമായത്‌. അതേസമയം വേനല്‍ ശക്‌തമാകുമ്പോള്‍ പ്രദേശവാസികളുടെ കുടിവെള്ളമടക്കമുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കു കല്ലടയാറിനെയാണ്‌ ആശ്രയിക്കുന്നത്‌. മാലിന്യം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെയ്‌ക്കുമെന്ന ആശങ്കയിലാണ്‌ പരിസരവാസികള്‍.










from kerala news edited

via IFTTT