121

Powered By Blogger

Monday, 12 January 2015

സി.പി.എം കാസര്‍കോട്‌ ജില്ലാ സമ്മേളനം: പതിനായിരങ്ങള്‍ പങ്കെടുത്തു











Story Dated: Monday, January 12, 2015 04:22


കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയിലെ കൊച്ചു പട്ടണമായ ചട്ടഞ്ചാലിനെ ജനസാഗരമാക്കി സി.പി.എം ജില്ലാസമ്മേളനത്തിന്‌ സമാപനമായി. ചട്ടഞ്ചാലിന്റെ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തെയാണ്‌ ഇന്നലെ നഗരം ഏറ്റുവാങ്ങിയത്‌. ബാന്‍ഡ്‌ മേളത്തിന്റെ താളത്തിന്‌ അനുസരിച്ച്‌ അടിവച്ച്‌ നീങ്ങിയ പുരുഷ-വനിത വളണ്ടിയര്‍മാരുടെ മാര്‍ച്ച്‌ ശ്രദ്ധേയമായി.


പൊയിനാച്ചി രാജ്‌പാലസ്‌ ഓഡിറ്റോറിയ പരിസരത്തും 55 ാം മൈലിലും കേന്ദ്രീകരിച്ചാണ്‌ പുരുഷ-വനിത വളണ്ടിയര്‍മാര്‍ മാര്‍ച്ച്‌ ചെയ്‌ത്‌ സമ്മേളന നഗരിയിലേക്ക്‌ എത്തിയത്‌. ചുവപ്പ്‌ സേനയുടെ പരേഡ്‌ അത്യാകര്‍ഷകമായിരുന്നു. ജില്ലാ വളണ്ടിയര്‍ ക്യാപ്‌ റ്റന്‍ നാരായണന്‍ കൂന്നച്ചിയും വൈസ്‌ ക്യാപ്‌റ്റന്‍ ജഗദീഷും വനിതാ ക്യാപ്‌റ്റന്‍ സിന്ധു പനയാലും പരേഡിന്‌ നേതൃത്വം നല്‍കി. ജില്ലാകമ്മിറ്റിയുടെയും വിവിധ ഏരിയാകമ്മിറ്റികളുടെയും ബാന്‍ഡ്‌ സംഘങ്ങള്‍ പരേഡിന്‌ താളം പകര്‍ന്നു.


ഗാനമേളയും വിവിധ കലാപരിാടികളുമായി ആഘോഷ തിമിര്‍പ്പിലായിരുന്നു സമ്മേളന നഗരി. വിവിധ ദൃശ്യങ്ങളും താളമേളങ്ങളുമായി പല സ്‌ഥലത്തു നിന്നും പ്രവര്‍ത്തകര്‍ എത്തിയതോടെ ചഞ്ചാലും പരിസരവും ഉത്സ തിമിര്‍പ്പിലായി.

പൊതുസമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാസെക്രറി കെ പി സതീഷ്‌ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ എംപി, ഇ പി ജയരാജന്‍ എംഎല്‍എ, സംസ്‌ഥാന സെക്രട്ടറിേയറ്റ്‌ അംഗം എം വി ഗോവിന്ദന്‍, സംസാരിച്ചു.










from kerala news edited

via IFTTT