Story Dated: Tuesday, January 13, 2015 06:38
ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌റ്റുഡന്റ്‌സ് ട്രാഫിക് വിജിലന്‍സ് കേഡറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ട്രാഫിക് നിയമങ്ങളെക്കുറിച്ച ബോധവല്‍ക്കരണം നടത്തുക, നിയമങ്ങള്‍ പാലിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണ് ലക്ഷ്യം. മാവേലിക്കര മോട്ടോര്‍ വാഹന വകുപ്പും നൂറനാട് പോലീസും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്.
താലൂക്കിലെ ആദ്യത്തെ സ്‌റ്റുഡന്റ്‌സ് ട്രാഫിക് വിജിലന്‍സ് കേഡറ്റാണ് ഇവിടെ രൂപീകരിച്ചത്. എ.എം.വി.ഐ: തോമസ് സക്കറിയ, അഡീഷണല്‍ എസ്.ഐ: അശോകന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ടി.ജെ. കൃഷ്‌ണകുമാര്‍, വി. സുനില്‍കുമാര്‍, ആര്‍. സന്തോഷ്‌ബാബു, കെ. രമണന്‍, എസ്. ദ്വിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT