121

Powered By Blogger

Monday 12 January 2015

മലങ്കര കത്തോലിക്കാ സഭക്ക് നോര്‍ത്തമേരിക്കയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍








മലങ്കര കത്തോലിക്കാ സഭക്ക് നോര്‍ത്തമേരിക്കയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍


Posted on: 12 Jan 2015







മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ പുതിയ പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യയോഗം എക്‌സാര്‍കേറ്റ് ചാന്‍സറിയില്‍ വെച്ച് നടന്നു. കാതറിന്‍ ഓഫ് വിയന്ന ചര്‍ച്ചിലെ അസോസിയേറ്റ് പാസ്റ്റര്‍ ഫാ.ജോണി മെന്‍ഡോന്‍സ ആമുഖപ്രസംഗം നടത്തി. തുടര്‍ന്ന് എക്‌സാര്‍കേറ്റ് വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കേച്ചേരി പ്രാര്‍ത്ഥന നടത്തിയോഗം ആരംഭിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനി യോഗത്തിന്റെ പ്രത്യേക അജണ്ട അവതരിപ്പിച്ചു. ജോണ്‍ പി വര്‍ഗീസിനെ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആഗസ്തില്‍ നടക്കുന്ന മലങ്കര കണ്‍വെന്‍ഷന്റെ പ്രത്യേക ചുമതലകള്‍ ഓരോ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗത്തിനും നല്‍കി. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും 50 അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. അഭിവന്ദ്യ പിതാവിന്റെ ആശീര്‍വാദത്തിന് ശേഷം സ്‌നേഹവിരുന്നോടുകൂടി യോഗം അവസാനിപ്പിച്ചു.



വാര്‍ത്ത അയച്ചത് : മോഹന്‍ വര്‍ഗീസ്













from kerala news edited

via IFTTT