Story Dated: Tuesday, January 13, 2015 08:07
പാരീസ്: രക്‌തരൂക്ഷിതമായ ഒരു വാരത്തിന് ശേഷം പൂര്‍വ്വാധികം ശക്‌തിയോടെ തിരിച്ചുവരാന്‍ ഫ്രഞ്ച് വാരിക ചാര്‍ളി ഹെബ്‌ഡോ ഒരുങ്ങുന്നു. അല്‍ കെ്വായ്‌ദ ഭീകരാക്രമണത്തില്‍ തളരാതെ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ കവറാക്കിയാണ് പുതിയ പതിപ്പ് വരുന്നത്. 'സര്‍വൈവേഴ്‌സ് ഇഷ്യൂ' എന്ന് വിളിക്കപ്പെടുന്ന പുതിയ പതിപ്പ് ബുധനാഴ്‌ച പുറത്തിറങ്ങും.
മാസികയുടെ സുരക്ഷാ സംവിധാനം 10,000 സൈനികരാക്കി ഉയര്‍ത്തുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്‌തമാക്കി. വെള്ള തലക്കെട്ടോടെ എല്ലാവരോടും ക്ഷമിച്ചു എന്ന ബോര്‍ഡുമായി കരയുന്ന മുഹമ്മദ് നബിയെയാണ് പുതിയ പതിപ്പില്‍ വരച്ചിരിക്കുന്നത്. ജനുവരി 7 ന് ഓഫീസില്‍ തീവ്രവാദി ആക്രമണത്തിന് ഇരയായി 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം പുറത്തു വരുന്ന ആദ്യ പതിപ്പാണ് ഇത്. 30 ലക്ഷം കോപ്പിയാണ് ഇത്തവണ അച്ചടിക്കാന്‍ പോകുന്നത്. 60,000 കോപ്പിയാണ് ഇവരുടെ പതിവ് പതിപ്പ്.
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് നേരത്തേ ചാര്‍ളി ഹെബ്‌ഡോയുടെ ഓഫീസില്‍ ആക്രമണം നടന്നത്. ഈ ആക്രമണത്തിലും പിന്നാലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദികളാക്കിയവരെ കൊന്നൊടുക്കിയതിന്റെയും ഭാഗമായി മൊത്തം 17 പേര്‍ക്കായിരുന്നു ജീവന്‍ നഷ്‌ടമായത്. സംഭവത്തിനെതിരേ ഞായറാഴ്‌ച ഫ്രാന്‍സില്‍ ഉടനീളമായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത് 40 ലക്ഷം പേരാണ്.
from kerala news edited
via IFTTT