Story Dated: Tuesday, January 13, 2015 07:09
താനൂര്‍: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവത്‌ക്കരണമടക്കമുള്ള പുത്തന്‍ തൊഴില്‍ പരിഷ്‌ക്കാരങ്ങളില്‍ നിന്നും കേന്ദ്ര-സംസ്‌ഥാന ഭരണകൂടങ്ങള്‍ പിന്മാറണമെന്നു ഭാരതീയ മസ്‌ദൂര്‍ സംഘം സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.പി ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. തിരൂരില്‍ നടന്ന ബി.എം.എസ് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെ്‌യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഒ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.
ആര്‍.എസ്.എസ് തിരൂര്‍ ജില്ലാ കാര്യവാഹ് കെ.പി നന്ദകുമാര്‍, ബി.എം.എസ് സംസ്‌ഥാന സെക്രട്ടറി പി. ശശിധരന്‍, ജില്ലാ സെക്രട്ടറി ടി.വി രവീന്ദ്രന്‍, പി. കണക്കറായി, പി. മോഹനന്‍, പി. രാജഗോപാലന്‍, വി. ചന്ദ്രന്‍, എം. വേലായുധന്‍, ദേവു ഉണ്ണി പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ സംസ്‌ഥാന സെക്രട്ടറി സി.വി രാജേഷ് പ്രസംഗിച്ചു. ഭാരവാഹികള്‍: ഒ.രാജഗോപാലന്‍ (പ്രസിഡന്റ്), വി. ചന്ദ്രന്‍, ടി.വി. രവീന്ദ്രന്‍, കെ. വാസു, വി. ഹരിദാസന്‍ (വൈസ് പ്രസിഡന്റുമാര്‍), പി. മോഹനന്‍(സെക്രട്ടറി), എം. വേലായുധന്‍, കെ.വി രാമന്‍കുട്ടി, എന്‍.അച്ചുതന്‍കുട്ടി, കെ.പി പ്രകാശന്‍, കെ.പി മുരളീധരന്‍, എന്‍. റീജ (ജോയിന്റ് സെക്രട്ടറിമാര്‍), സി. ദേവു ഉണ്ണി (ട്രഷറര്‍).
from kerala news edited
via IFTTT