Story Dated: Tuesday, January 13, 2015 06:45
കഴക്കൂട്ടം: കുപ്രസിദ്ധ ഗുണ്ട ഇലിപ്പക്കുഴി പുതുവല്‍പുത്തന്‍വീട്ടില്‍ മുടി അനീഷ് എന്നു വിളിക്കുന്ന അനീഷി(26)നെ ഗുണ്ടാ ആക്‌ട് പ്രകാരം കഴക്കൂട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് മുന്‍ കരുതല്‍ എന്ന നിലക്കാണ് അറസ്‌റ്റ്. ആറുമാസത്തേക്ക് തടങ്കലില്‍ വയ്‌ക്കണമെന്ന കലക്‌ടറുടെ ഉത്തരവിന്‍ പ്രകാരം കഴക്കൂട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തത്. അനീഷിന്റെ പേരില്‍ ഇലിപ്പക്കുഴി സ്വദേശി വിജയന്‍ നായരെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുംകവര്‍ന്ന കേസിലും കഴക്കൂട്ടം മഹാദേവക്ഷേത്രത്തിനു സമീപം വച്ച് അമ്പലത്തിന്‍കര സ്വദേശി ശ്രീജിത്ത് എന്നയാളെ ദേഹോപദ്രവമേല്‍പ്പിച്ച് കൈ തല്ലിയൊടിച്ച കേസിലും
കഴക്കൂട്ടം സ്വദേശിയായ സിജു എന്നയാളെ ദേഹോപദ്രവമേല്‍പ്പിച്ച് മാല പൊട്ടിച്ചെടുത്ത കേസിലും കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടി.ടി.ആറിനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസുമുള്‍പ്പെടെ 12 ഓളം കേസുകള്‍ നിലവിലുണ്ട്. കഴക്കൂട്ടം സബ് ഇന്‍സ്‌പെക്‌ടര്‍ എസ്. ശ്രീജിത്ത്, പോലീസുകാരായ ഷാബു, അനൂപ്, സനല്‍, പ്രസാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ അറസ്‌റ്റ് ചെയ്‌തത്. അനീഷിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT