Story Dated: Tuesday, January 13, 2015 06:45
പാലോട്: പതിനായിരം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഞാറനീലി അസീംമന്സിലില് ഹംസക്കുഞ്ഞിന്റെ കുടുംബം. പെരിങ്ങമ്മല കെ.എസ്.ഇ.ബി. സെക്ഷന്‍ അധികൃതരാണ് കുടുംബത്തിന് 10044 രൂപയുടെ ബില്ല് നല്‍കിയത്. 17ന് മുമ്പ് തുക അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളില്‍ കവിഞ്ഞൊന്നും ഹംസക്കുഞ്ഞിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടിലില്ല. അഞ്ഞൂറ് രൂപയില്‍ കൂടിയ വൈദ്യുതി ബില്ലൊന്നും ഇവര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടുമില്ല.
16260 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് പണിത വീട്ടില്‍ വൈദ്യുതി ലീക്കില്ലെന്ന് ഇലക്ട്രീഷ്യനെ വിളിച്ചുവരുത്തി പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് വീട്ടുകാര്‍ പറയുന്നു. അതേ സമയം ഭീമമായ ബില്ല് ലഭിച്ചത് സംബന്ധിച്ച് വീട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സെക്ഷന്‍ അധികൃതര്‍പറഞ്ഞു. മീറ്ററിന്റെ തകരാറാണോയെന്ന് പരിശോധിച്ച് കണ്ടെത്തുമെന്നും ഇവര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
മത്സ്യംകയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും പരുക്ക് Story Dated: Wednesday, February 25, 2015 03:03ബാലരാമപുരം: മത്സ്യം കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും പരുക്ക്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാത്രി 10.30നാണ് … Read More
പീറ്റര്‍ പോസ്നര്‍ ശാന്തിഗിരിയില്‍ Story Dated: Wednesday, February 25, 2015 03:03പോത്തന്‍കോട്: വൈ.എം.സി.എ. ഗ്ലോബല്‍ പ്രസിഡന്റ് പീറ്റര്‍ പോസ്നര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. വൈ.എം.സി.എയുടെ ദേശീയ ഭാരവാഹികള്‍ക്കൊപ്പം ആശ്രത്തിലെത്തിയ പീറ്റര്‍ പ… Read More
ബാലരാമപുരത്ത് ഇന്ന് ജനകീയ പ്രതിഷേധ സായാഹ്നഹ്ന ധര്‍ണ Story Dated: Wednesday, February 25, 2015 03:03ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ ബാലരാമപുരം മേഖലാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള രണ്ടാംഘട്ട വികസനം ഉടന്‍ ആ… Read More
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫീസ് ഈടാക്കാനുളള തീരുമാനം: ലേ സെക്രട്ടറിയെ സി.പി.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു Story Dated: Wednesday, February 25, 2015 03:03മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കീഴിലുളള എല്ലാ വിഭാഗം ഐ.സി.യുവിലും അഡ്മിറ്റ് ചെയ്യുന്ന രോഗികളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.ഐ… Read More
ടെക്നോപാര്‍ക്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനം Story Dated: Wednesday, February 25, 2015 03:03തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മനി ആസ്ഥാനമായ ക്രോനോസ് കമ്പനി മുന്‍കൈയെടുത്തു നിര്‍ദ്ധനര്‍ക്ക് ടെക്നോപാര്‍ക്കിലെ ജീവനക്കാരില്‍ നിന്നും വസ… Read More