Story Dated: Monday, January 12, 2015 06:12
തൊടുപുഴ: ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്ന മധ്യവയസ്‌കന്‍ ദിശതെറ്റിയെത്തിയ കാര്‍ കയറി മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കീരികോട് മുതിലിയാര്‍മഠം കാരിക്കുന്നേല്‍ ഭാസ്‌കരന്‍ (51) ആണ് മരിച്ചത്. വെങ്ങല്ലൂര്‍ സിഗ്നല്‍ ലൈറ്റിന് സമീപം ശനിയാഴ്‌ച രാത്രി പത്തോടെയാണ് സംഭവം. മെയിന്‍റോഡില്‍ നിന്നും വണ്‍വേയിലേക്ക് വന്ന കാര്‍ ഓട്ടോയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പുറത്ത് വീണ രാഘവന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയതായി പോലീസ് പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ രാജമല്ലി ആരക്കുഴ തേക്കുംകാട്ടില്‍ കുടുംബാംഗം. മക്കള്‍: അരുണ്‍ (കരസേന ജമ്മു), അമല്‍ (ന്യൂമാന്‍ കോളജ് വിദ്യാര്‍ഥി),
from kerala news edited
via IFTTT