121

Powered By Blogger

Monday, 12 January 2015

ആദിവാസി ഭൂമിക്കായി കലക്‌ടറേറ്റിന്‌ മുന്നില്‍ കുടില്‍കെട്ടി സമരം











Story Dated: Tuesday, January 13, 2015 07:09


പാലക്കാട്‌: ആദിവാസികള്‍ക്ക്‌ നഷ്‌ടപ്പെട്ട ഭൂമി തിരിച്ച്‌ പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആദിവാസി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന്‌ മുന്നില്‍ കുടില്‍കെട്ടി അനിശ്‌ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കിഴക്കഞ്ചേരി, പുതുശേരി, മലമ്പുഴ, ചിറ്റൂര്‍-നെന്മാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലായി ഏക്കര്‍ കണക്കിന്‌ ആദിവാസികള്‍ക്ക്‌ അര്‍ഹതപ്പെട്ട ഭൂമിയാണ്‌ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തിരിക്കുന്നത്‌.


2001ല്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നടന്ന ഭൂസമരത്തിന്‌ ശേഷം സംഘടനകളുടെ വ്യവസ്‌ഥയനുസരിച്ച്‌ സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക്‌ ഒരു ഏക്കര്‍ മുതല്‍ അഞ്ച്‌ ഏക്കര്‍ വരെ പതിച്ച്‌ നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതാണ്‌. എന്നാല്‍ ഇതുവരെ നടപടിയൊന്നുമില്ലാത്തതു കൊണ്ടാണ്‌ സമരത്തിനിറങ്ങുന്നതെന്നും ഇതിന്റെ ഉത്തരവാദികള്‍ ജില്ലാഭരണകൂടവും വനംവകുപ്പുമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ്‌ സി. ഹരി, സെക്രട്ടറിമാരായ ആര്‍. ചിന്നപ്പന്‍, എ.സി. രാജന്‍, ബി. സന്തോഷ്‌, എം.ബി. ഉണ്ണികൃഷ്‌ണന്‍ പങ്കെടുത്തു.










from kerala news edited

via IFTTT