121

Powered By Blogger

Monday, 12 January 2015

ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ വാങ്ങിയപ്പോള്‍ കിട്ടിയത്‌ ഇഷ്‌ടികയെന്നു പരാതി









Story Dated: Tuesday, January 13, 2015 06:47



mangalam malayalam online newspaper

കാഞ്ഞിരപ്പള്ളി: ഇന്റര്‍നെറ്റ്‌ വഴി ഐ ഫോണ്‍ വാങ്ങിയ യുവാവിനു ലഭിച്ചത്‌ പൊട്ടിയ ഇഷ്‌ടിക കഷണമെന്നു പരാതി. ആപ്പിളിന്റെ ഐ ഫോണ്‍ ഓണ്‍ ലൈനായി ബുക്ക്‌ ചെയ്‌ത ഇടക്കുന്നം സ്വദേശി നെസീബിനാണ്‌ ഫോണിന്‌ പകരം ഇഷ്‌ടിക കിട്ടിയത്‌.


ഓണ്‍ലൈന്‍ വ്യാപാരപോര്‍ട്ടലായ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ വഴി ബുക്കുചെയ്‌താണു ഫോണ്‍ വാങ്ങിയതെന്നു നെസീബ്‌ പറയുന്നു. തപാലില്‍ ഇന്നലെ എത്തിയ ഫോണ്‍ വാങ്ങാന്‍ എത്തിയപ്പോളാണ്‌ ഐ ഫോണിന്‌ പകരം പാഴ്‌സല്‍ പെട്ടിയില്‍നിന്ന്‌ ഇഷ്‌ടിക ലഭിച്ചത്‌.


തുടര്‍ന്നു കമ്പനി അധികൃതരെ ബന്ധപ്പെട്ടതോടെ ഇരുപതിനകം ഫോണ്‍ നല്‍കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചെങ്കിലും കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണു നസീബ്‌. മുണ്ടക്കയം എക്‌സൈസ്‌ ഓഫീസിലെ ജീവനക്കാരനാണ്‌ ഇദ്ദേഹം.










from kerala news edited

via IFTTT