Story Dated: Monday, January 12, 2015 12:06
നാദാപുരം: താനക്കോട്ടൂര്‍ പട്ടോംകുന്നുമ്മല്‍ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ടിപ്പര്‍ ഡ്രൈവര്‍ക്ക് പരുക്ക്. ബാലുശേരി വട്ടോളി എളേറ്റില്‍ റസാഖിനാ(34)ണ് പരുക്ക്. സാരമായി പരുക്ക് പറ്റിയ റസാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. പട്ടോംകുന്നുമ്മല്‍ ചാത്തോത്ത് അയിശുവിന്റെ ഉടമസ്‌ഥതയിലുളള
കുന്നിടിക്കുകയായിരുന്നു. കുന്നിനോട് ചേര്‍ന്ന് ടിപ്പര്‍ നിര്‍ത്തി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയില്‍ മുകള്‍ ഭാഗത്ത്‌് നിന്ന് മണ്ണും മരങ്ങളും ടിപ്പറിന് മേല്‍ പതിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രിയും പകലുമായി മണ്ണെടുക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മണ്ണ് വീണ് ടിപ്പര്‍ പൂര്‍ണ്ണമായ് തകര്‍ന്നു. ടിപ്പര്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.
from kerala news edited
via IFTTT