Story Dated: Tuesday, January 13, 2015 07:09
മലപ്പുറം: അഞ്ചാംവര്‍ഷക്കാരായ ഹജ് അപേക്ഷകരെ കണ്ടെത്താന്‍ ഹജ് അപേക്ഷാഫോറത്തില്‍ ഇനി മുതല്‍ പ്രത്യേക കോളം. സംസ്‌ഥാന ഹജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിനു അപേക്ഷിക്കുന്നവര്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണു ഇത്തരത്തില്‍ അപേക്ഷാ ഫോറത്തില്‍ മാറ്റംവരുത്തിയത്. ആദ്യമായാണു അപേക്ഷാ ഫോറത്തില്‍ ഇത്തരത്തില്‍ മാറ്റംവരുത്തുന്നത്. കേരളത്തിലെയും ഗുജറാത്തിലെയും നാലാംവര്‍ഷക്കാരായ മുഴുവന്‍ അപേക്ഷകര്‍ക്കും കഴിഞ്ഞ വര്‍ഷം ഹജിനുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കു നറുക്കെടുപ്പില്ലാതെ ഈ വര്‍ഷം ഹജിനു അവസരം നല്‍കാനാണു കേന്ദ്ര ഹജ് കമ്മിറ്റിയുടെ തീരുമാനം.
ഈ സാഹചര്യത്തിലാണു തുടര്‍ച്ചയായി അഞ്ചു വര്‍ഷം അപേക്ഷിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നത്. സംവരണ വിഭാഗം ബി.കാറ്റഗറിയില്‍ ഉള്‍പ്പെട്ട 3352 പേര്‍ക്കാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും ഹജിനു പോകാന്‍ കഴിയാതിരുന്നത്. ഗുജറാത്തില്‍ നിന്നും നാലായിരത്തോളം പേര്‍ക്കും അവസരം ലഭിച്ചില്ല. മക്കയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രാജ്യത്തിന്റെ ഹജ്‌ക്വാട്ട 20 ശതമാനം കുറച്ചിരുന്നു. ഇതാണു സംവരണ വിഭാഗക്കാര്‍ക്കു മുഴുവന്‍ സീറ്റു ലഭിക്കാതിരിക്കാന്‍ കാരണമായത്.
ഈ വര്‍ഷവും ക്വാട്ട കുറയും. ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഹജ് അപേക്ഷകളില്‍ സ്വീകരിക്കേണ്ട നടപടികള്‍് വിശദീകരിക്കാനായി കേന്ദ്രഹജ്‌ജ് കമ്മിറ്റി സംസ്‌ഥാന ഹജ് കമ്മിറ്റി പ്രതിനിധികളുടെ യോഗം നാളെ മുംബൈയില്‍ ചേരും.സംസ്‌ഥാന ഹജ് കമ്മിറ്റിയുടെ രണ്ടു പ്രതിനിധികള്‍ മുബൈയിലെ യോഗത്തില്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്‌ഥമായി ഈവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴിയും ഹജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്രഹജ്‌ജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രഹജ് കമ്മിറ്റി സംസ്‌ഥാനങ്ങള്‍ക്കു കൈമാറിയിട്ടില്ല.അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം,ഫീസ് തുക,ഫീസ് അടക്കേണ്ട വിധം,താത്‌കാലിക ജീവനക്കാരുടെ നിയമനം തുടങ്ങി വിഷയങ്ങളിലും അവ്യക്‌തതയുണ്ട്.ഹജ് അപേക്ഷകള്‍ 19 മുതല്‍ സ്വീകരിക്കാന്‍ കേന്ദ്രഹജ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്‌ഥാന ഹജ് കമ്മിറ്റിയോഗം 16ന് കരിപ്പൂര്‍ ഹജ് ഹൗസില്‍ നടക്കും.
from kerala news edited
via IFTTT