Story Dated: Monday, January 12, 2015 12:06
കോഴിക്കോട്: കല്ലായി പാലത്തിന് സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചു. കൊയപ്പത്തൊടി ബില്‍ഡിങ്ങിന് സമീപത്തായി നര്‍ത്തിയിട്ട ലാപ്പിക്ക് കല്ലായിയുടെ ക്രെയിനി(ടി.എന്‍.01എ.പി. 8200)നും ഏട്ട് ബൈക്കുകള്‍ക്കുമാണ് തീപ്പിടിച്ചത്.
ഇന്നലെ രാത്ര ഒരുമണിക്കാണ് തീപ്പിടുത്തം ഉണ്ടായത്. ആറ് ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചു.
രണ്ട് ബൈക്കുകള്‍ ഫയര്‍ ഫേഴ്സിന്റെ ഇടപെടല്‍ കൊണ്ട് തീപ്പിടുത്തത്തില്‍ നിന്നും ഒഴിവായി.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന് ഒഫീസര്‍ പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം തീ കെടുത്തുകയായിരുന്നു. നാരായണന് നമ്പൂതിരി,ബിജു പ്രസാദ് എന്നീ ഫയര്മാന്മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പന്നിയങ്കര പോലീസ് കേസ് എടുത്തു.
from kerala news edited
via IFTTT