121

Powered By Blogger

Monday, 12 January 2015

സംസ്‌ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്ക്‌ നോട്ടീസ്‌ നല്‍കി











Story Dated: Tuesday, January 13, 2015 06:45


തിരുവനന്തപുരം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ്‌ സംഘടനാ സമരസമിതിയുടെയും നേതൃത്വത്തില്‍ സംസ്‌ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക്‌ കേന്ദ്രങ്ങളില്‍ പ്രകടനമായി പണിമുടക്ക്‌ നോട്ടീസ്‌ നല്‍കി. കഴിഞ്ഞ ജൂലൈ മുതല്‍ അടിസ്‌ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, അഞ്ചു വര്‍ഷതത്വം ഉറപ്പാക്കി ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, 30500 തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക,


അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കാലോചിതമായി പുനഃക്രമീകരിക്കുക, അധ്യാപകരുടെ ജോലി സ്‌ഥിരത ഉറപ്പുവരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, 2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ചവരെയും നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ജനുവരി 22 ന്‌ പണിമുടക്കുന്നത്‌. തിരുവനന്തപുരത്ത്‌ വി.ജെ.ടി. ഹാളിന്‌ മുമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ സമാപിച്ചു.


ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ടീച്ചേഴ്‌സ് ജനറല്‍ കണ്‍വീനര്‍ എ. ശ്രീകുമാര്‍, അധ്യാപക സര്‍വീസ്‌ സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌. വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി.എച്ച്‌.എം. ഇസ്‌മയില്‍, കെ.എന്‍. സുകുമാരന്‍, ശരത്‌ചന്ദ്രന്‍ നായര്‍, ടി.കെ. സുഭാഷ്‌, കെ.എസ്‌. സജീവ്‌ കുമാര്‍, അഭിലാഷ്‌ കൃഷ്‌ണന്‍, എ. നുജും, വി.ബി. മനുകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT