121

Powered By Blogger

Wednesday, 22 December 2021

സീ-സോണി ലയനത്തിന് അംഗീകാരമായി: പുനീത് ഗോയങ്കതന്നെയാകും സിഇഒ

ന്യൂഡൽഹി: സോണി പിക്ചേഴ്സ് നെറ്റ് വർക്സ് ഇന്ത്യയും സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും ലയിച്ചു. ഡയറക്ടർ ബോഡ് ലയനത്തിന് അംഗീകാരം നൽകിയതായി മാധ്യമസ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. പുതിയ കമ്പനിയിൽ സോണിക്ക് 50.86ശതമാനവും സീ എന്റർടെയ്ൻമെന്റിന്റെ പ്രൊമോട്ടർമാർക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകൾക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. ഇതോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും. സോണി മാക്സ്, സീ ടിവി തുടങ്ങിയ ജനപ്രിയ ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും ഇനി പ്രവർത്തിക്കുക. മാനേജിങ് ഡയറക്ടറും സിഇഒയുമായി പുനിത് ഗോയങ്ക തുടരും. ഡയറക്ടർ ബോഡിലെ ഭൂരിഭാഗംപേരെയും സോണി ഗ്രൂപ്പ് ആകും നിയമിക്കുക. സെപ്റ്റംബർ 22നാണ് ഇരുകമ്പനികളും ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോണിക്ക് ഇന്ത്യയിൽ സാന്നിധ്യംവർധിപ്പിക്കാൻ ലയനത്തോടെ അവസരംലഭിക്കും. ആഗോളതലത്തിൽ സാന്നിധ്യമാകാൻ സീ-ക്കും കഴിയും. നിലവിൽ സീയുടെ ചാനലുകൾക്ക് രാജ്യത്ത് 19ശതമാനം വിപണി വിഹിതമാണുള്ളത്.

from money rss https://bit.ly/32au6et
via IFTTT