സാമ്പത്തിക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അനൂപ് മോഹൻ പ്രതിമാസം ഒരു ലക്ഷംരൂപ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും എസ്ഐപിയായി നിക്ഷേപിക്കുന്നുണ്ട്. 12 വർഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വൻകിട മധ്യനിര ഓഹരികളിൽ നിക്ഷേപിക്കുന്ന മൂന്ന് ഫണ്ടുകളിലും രണ്ട് സ്മോൾ ക്യാപ് ഫണ്ടുകളിലുമാണ് പ്രധാനമായും നിക്ഷേപം. കൂടുതൽ റിസ്കെടുത്താലും അതിനനസരിച്ച് ഉയർന്ന നേട്ടം ലഭിക്കണമെന്ന ചിന്താഗതിക്കാരനാണ് അനൂപ്-അതുകൊണ്ടാണ് കൂടുതൽ ആദായം ലക്ഷ്യമിട്ട് അനൂപ് സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ മാത്രമായി വിരിയാൻ വെയ്ക്കരുതെന്നത് നിക്ഷേപലോകത്ത് പ്രചാരമുള്ള ഒരു ആശയമാണ്. നിക്ഷേപരംഗത്തെ സാധ്യതകൾ വിഭവവികേന്ദ്രീകൃതവും വ്യത്യസ്തവുമാകുന്നത് റിസ്ക് കുറയ്ക്കാനും കൂടുതൽനേട്ടംലഭിക്കാനും സഹായിക്കും. ഒന്നിലെനഷ്ടം മറ്റൊന്നിലൂടെ നികത്താനാകുമെന്നതാണ് അതിന്റെ നേട്ടം. അനൂപിന്റെ പോർട്ട്ഫോളിയോ വിശദമായി പരിശോധിച്ചപ്പോൾ ഓഹരികളുടെ അതിവ്യാപന(ഓവർലാപ്)മാണ് കാണാൻ കഴിഞ്ഞത്. 20ശതമാനത്തിൽ താഴെമാത്രമാണ് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ളത്. ഒരേ ഓഹരികളിൽ നിക്ഷേപിക്കുന്ന ഒന്നലധികം ഫണ്ടുകളിൽ പണംമുടക്കിയതുകൊണ്ട് പ്രതീക്ഷിച്ച വൈവിധ്യവത്കരണം സാധ്യമാകില്ലെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ലെന്നുതോന്നുന്നു. ഈ സാഹചര്യത്തിൽ അധിക വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള സാധ്യതകളാണ് ഇത്തവണ പരിശോധിക്കുന്നത്. കാടും നാടും മേടുംകടന്ന് അതിനായി നമുക്ക് യുഎസിലേയ്ക്കും യൂറോപ്പിലേയ്ക്കും വേണമെങ്കിൽ ചൈനയിലേയ്ക്കുംപോകാം. ആഗോള നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒന്നോരണ്ടോ ക്ലിക്കുകൾമാത്രംമതി. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിലേയ്ക്ക് കൂട്ടത്തോടെവരുന്നതും കൂടൊഴിയുന്നതും വായിച്ചുമാത്രം അറിഞ്ഞിട്ടുള്ളവർ ആഗോള നിക്ഷേപത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽനിന്ന് വിട്ടുനിൽക്കേണ്ടതുണ്ടോ? എന്തുകൊണ്ട് വിദേശനിക്ഷേപം? വിദേശ കറൻസി ഇടപാടുകൾപണ്ടൊക്കെ അതിസമ്പന്നർക്കോ പ്രവാസികൾക്കോ പറഞ്ഞിട്ടുള്ള കാര്യമായിരുന്നു. രാജ്യത്തെ ഇടത്തരം കുടുംബങ്ങൾപോലും രൂപയുടെ മൂല്യമിടിവിനെ ആശങ്കയോടെ കാണുന്ന സ്ഥിതിയാണിപ്പോൾ. കാരണം, ഇങ്ങ് കേരളത്തിലുള്ളവർപോലും കുട്ടികളെ വിദേശത്ത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വർഷംകൂടുമ്പോൾ വിദേശത്തേയ്ക്കൊരു വിനോദയാത്ര തരപ്പെടുത്താൻ ആലോചിക്കുന്നു. വിദേശ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ അവസരംനോക്കിയിരിക്കുന്നു. സ്വർണവിലയിലെ ചാഞ്ചാട്ടത്തിൽ അസ്വസ്ഥരാകുന്നു.രൂപ ദുർബലമാകുമ്പോൾ ഡോളറിൽ, പ്രത്യേകിച്ച് വിദേശ കറൻസിൽ ഇടപാട് നടത്തുന്നവർക്ക് കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകുന്നു. വർഷങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ബോധ്യമാകും. ഒരു ഡോളർ വാങ്ങാൻ ഇപ്പോൾ 76 രൂപയിലധികം നൽകേണ്ട സാഹചര്യമാണുള്ളത്. എന്തുകൊണ്ട് മൂല്യം ഇടിയുന്നു ? രൂപയുടെ മൂല്യത്തിൽ ഇപ്പോഴുള്ള ഇടിവിനുപിന്നിൽ രണ്ടുകാരണങ്ങളാണുള്ളത്. തുടർച്ചയായ മാസങ്ങളിൽ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതാണ് ഒന്ന്. യുഎസ് ഫെഡറൽ റിസർവും മറ്റു യൂറോപ്യൻ കേന്ദ്ര ബാങ്കുകളും അയഞ്ഞ പണനയം ഉപേക്ഷിക്കാൻ തുടങ്ങിയതോടെ പണലഭ്യതയിൽ കുറവുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അവരവരുടെ രാജ്യത്തെ ബോണ്ടുകളിൽനിന്ന് മികച്ച ആദായം ലഭിക്കുമ്പോഴും ഇത്തരത്തിലുള്ള പിന്മാറ്റം പ്രകടമാണ്. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കൂടുന്നതാണ് രണ്ടാമത്തെ കാരണം. രാജ്യത്തെ സമ്പദ്ഘടന വളർച്ചയുടെ ട്രാക്കിലായതോടെ ഒട്ടുമിക്കവാറും മേഖലകളിൽ ഇറക്കുമതികൂടി. അസംസ്കൃത എണ്ണവിലയും മറ്റ് ഉത്പന്നവിലകളും വർധിച്ചത് ഇറക്കുമതി ചെലവ് കൂട്ടി. അതിന് ആനുപാതികമായി കയറ്റുമതിയിൽ വർധനവുണ്ടാകാതിരുന്നത് വ്യാപാരകമ്മിവർധിപ്പിക്കുകയുംചെയ്തു. ഈ കാരണങ്ങളാൽ ഡോളറിന്റെ ഡിമാൻഡ് കൂടുകയും അത് രൂപയുടെ മൂല്യത്തെ ബാധിക്കുകയുംചെയ്തു. പത്തുവർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ 3.58ശതമാനം വാർഷിക നിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതായി കാണാം. എങ്ങനെ മറിടക്കാം യു.എസ് ഉൾപ്പടെയുള്ള വികസിത രാജ്യങ്ങളിലെ ഓഹരികളിൽ നിക്ഷേപിച്ച് രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഭൂമിശാസ്ത്ര അതിരുകൾ മറികടന്ന് നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുന്നതോടൊപ്പം രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നേട്ടമാക്കാനും ഇതിലൂടെ സാധിക്കുന്നു. രാജ്യത്തെ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുന്ന ലാഘവത്തോടെ ആഗോള വിപണികളിൽ പണംമുടക്കാൻ ഇപ്പോൾ കഴിയും. അതുകൊണ്ടുതന്നെ വിദേശ ഓഹരിയെന്നുകേട്ട് ഭയപ്പെട്ട് പിന്മാറേണ്ടതില്ല. അന്താരാഷ്ട്രതലത്തിൽ ഓഹരി വൈവിധ്യവത്കരണം സാധ്യതമാകുന്നതിലൂടെ രാജ്യത്തെ വിപണിയിൽ നിക്ഷേപിക്കുന്നതുകൊണ്ടുമാത്രം ഉണ്ടാകുന്ന റിസ്ക് കുറയ്ക്കാനും ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കാനും അവസരംലഭിക്കും. ആഗോളതലത്തിൽ വൻകിട കമ്പനികളുടെ വളർച്ചയിൽ പങ്കാളികളാകാനുള്ള അവസരവും ലഭിക്കുന്നു. രാജ്യത്തെ സൂചികകളെ അപേക്ഷിച്ച് ദീർഘലായളവിൽ ആഗോള വിപണികൾ മികച്ച ആദായം നൽകിയതായി കാണാം. കഴിഞ്ഞ പത്തുവർഷത്തെ യുഎസ് ഓഹരികളുടെ പ്രകടനംവിലയിരുത്തിയാൽ ഇത് ബോധ്യമാകും. എസ്ആൻഡ്പി 500 സൂചിക പത്തുവർഷത്തിനിടെ 21ശതമാനത്തിലേറെ ആദായംനൽകിയതായി കാണാം. നിഫ്റ്റി 500 ആകട്ടെ ഈ കാലയളവിൽ നൽകിയത് 14ശതമാനം നേട്ടംമാത്രമാണെന്നകാര്യം മനസിലാക്കണം. ആഗോള കാരണങ്ങളോടൊപ്പം ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും വിപണിയെ ചലിപ്പിക്കുന്ന പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള വിപണികളിലെ മുന്നേറ്റം വ്യത്യസ്ത ദിശയിലാണ്. അന്താരാഷ്ട്ര തലത്തിലെ വൈവിധ്യവത്കരണം മികച്ച ആദായം നൽകാനുള്ള സാധ്യത മുന്നോട്ടുവെയ്ക്കുന്നത് അതുകൊണ്ടാണ്. എവിടെ നിക്ഷേപിക്കണമെന്നകാര്യത്തിൽ നിക്ഷേപകന് വ്യക്തമായ ധാരണയുണ്ടാകണം. വിവിധ രാജ്യങ്ങളിലെ വിപണികൾമാത്രമല്ല, സെക്ടറുകളും കമ്പനികളും പ്രധാനമാണ്. ടെസ് ലയുടെ കാര്യമെടുക്കാം. കോവിഡ് വ്യാപനത്തിനിടയിൽ ആഗോളശ്രദ്ധയാകർഷിക്കുന്ന ഓരോ റിപ്പോർട്ടുകൾ വരുമ്പോഴും കമ്പനിയുടെ ഓഹരിവില കുതിച്ചുകൊണ്ടിരുന്നു. എസ്ആൻഡ്പി 500, നാസ്ദാക് 100 സൂചികകളിൽ മികച്ചനേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനംപിടിക്കാൻ അതോടെ ടെസ് ലക്കായി. ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കാൻ സാധ്യതയുള്ള പുതിയ ആശയങ്ങളുമായി വരുന്ന കമ്പനികൾ എക്കാലത്തും ചരിത്രനേട്ടമാണ് നിക്ഷേപകർക്ക് നൽകിയിട്ടുളളത്. രാജ്യത്തെ വിപണിയിൽ ഇല്ലാത്ത ക്ലൗണ്ട് കംപ്യൂട്ടിങ്, നിർമിത ബുദ്ധി മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉദാഹരണം. എങ്ങനെ നിക്ഷേപിക്കാം വിദേശ ബ്രോക്കർമാരുമായി കൂട്ടുകെട്ടുള്ള രാജ്യത്തെ ബ്രക്കർമാർ വഴി അക്കൗണ്ട് തുടങ്ങാം. നിരവധി മൊബൈൽ ആപ്പുകൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. അതോടൊപ്പംതന്നെ ഒരുകൂട്ടം ഓഹരികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുണ്ട്. ഇത്തരം ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്)ഉം ഫീഡർ ഫണ്ടുകളും വിപണിയിലുണ്ട്. റിസ്ക് കുറച്ച് എളുപ്പത്തിൽ നിക്ഷേപിക്കാൻ ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ട്സും ഫീഡർ ഫണ്ടുകളും തിരഞ്ഞെടുക്കാം. രാജ്യത്തെ ഓഹരിയിൽ നിക്ഷേപിക്കാനുള്ള ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കിൽ വിദേശ ഓഹരികളിൽ പണംമുടക്കുന്ന ഇടിഎഫുകളിൽ നിക്ഷേപിക്കാൻ കഴിയും. ഓഹരി ഇടപാടിനുള്ള അക്കൗണ്ട് ഇല്ലാത്തവർക്ക് ഫണ്ട് ഓഫ് ഫണ്ട്സ്, ഫീഡർ ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം. Equity: International 1YrReturn(%) 3YrReturn(%) 5YrReturn(%) 7YrReturn(%) 10YrReturn(%) Motilal Oswal NASDAQ 100 Exchange Traded Fund 27.88 39.18 28.71 23.42 25.92 Motilal Oswal Nasdaq 100 FOF - Direct Plan 25.10 37.12 - - - Franklin India Feeder Franklin US Opportunities Fund - Direct Plan 16.72 33.16 23.90 18.71 - PGIM India Global Equity Opportunities Fund - Direct Plan 4.60 33.58 23.06 13.66 - Edelweiss Greater China Equity Off-shore Fund - Direct Plan -5.49 28.89 21.25 15.21 - DSP US Flexible Equity Fund - Direct Plan 22.10 24.38 17.24 14.59 - As on 20-Dec-2021. വിദഗ്ദോപദേശത്തോടെമാത്രം നിക്ഷേപംനടത്തുക. നികുതി ബാധ്യത രാജ്യത്തെ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് സമാനമായ നികുതി ബാധ്യതയല്ല വിദേശ ഓഹരികളിലെ നിക്ഷേപത്തിന് ബാധകമാകുക. ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകമ്പനികൾ വഴിയാണ് നിക്ഷേപംനടത്തുന്നതെങ്കിൽ ഡെറ്റ് പദ്ധതികൾക്ക് സമാനമായ നികുതിയാണ് നൽകേണ്ടത്. അതായത് മൂന്നുവർഷമോ അതിൽ കൂടുതലോകാലം കൈവശംവെച്ചശേഷം നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ പണപ്പെരുപ്പം(ഇൻഡക്സേഷൻ)കിഴിച്ചുള്ള നേട്ടത്തിന് ബാധകമായ 20ശതമാനം നികുതി നൽകിയാൽമതിയാകും. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ചുള്ള നികുതിയാണ് ബാധകമാകുക. നേരിട്ടാണ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതെങ്കിൽ, ലിസ്റ്റ്ചെയ്യാത്ത ഓഹരികളിൽനിന്നുള്ള നേട്ടത്തിന് സമാനമായ നികുതിയാണ് ബാധകമാകുക. രണ്ടുവർഷമോ അതിൽകൂടുതലോകാലം കൈവശംവെച്ചശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ദീർഘകാലയളവിൽ ഇൻഡക് സേഷൻ ആനുകൂല്യത്തോടെ 20ശതമാനമാണ് നികുതി നൽകേണ്ടത്. ഹ്രസ്വകാലയളവിൽ മുകളിൽ പറഞ്ഞതിനുസമാനമായ നികുതിയാണ് നൽകേണ്ടത്. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കുന്നതിനോടൊപ്പം ആഗോളതലത്തിൽ മികച്ച വൈവിധ്യവത്കരണവും വിദേശ ഓഹരി നിക്ഷേപത്തിലൂടെ സ്വന്തമാക്കാം. ഒരുകൂട്ടം വൻകിട ആഗോള കമ്പനികളിൽ നിക്ഷേപം നടത്തുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ എളുപ്പത്തിൽ നിക്ഷേപിക്കാനാകും.കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വിദേശത്താകണമെന്ന് താൽപര്യപ്പെടുന്നുണ്ടെങ്കിൽ, ഏഴുവർഷമോ അതിൽകൂടുതൽ കാലമോ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 20ശതമാനംവരെ ഇന്റർനാഷണൽ ഫണ്ടുകളിലാകാം. അതിവ്യാപനം ഒഴിവാക്കി മികച്ച വൈവിധ്യവത്കരണത്തിനും ഈ വഴി തിരഞ്ഞെടുക്കാം.
from money rss https://bit.ly/3mrOcYy
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.
The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Tuesday, 21 December 2021
Home »
business
,
IFTTT
,
money rss
» പാഠം 155| നാടുംമേടുംകടന്ന് നിക്ഷേപിക്കാം: വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാം