121

Powered By Blogger

Tuesday, 21 December 2021

സെന്‍സെക്‌സില്‍ 497 പോയന്റ് നേട്ടം: നിഫ്റ്റി 16,700ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് നേട്ടംതിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 16,700ന് മുകളിലെത്തി. ഐടി, മെറ്റൽ, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 56,320ലേയ്ക്കും നിഫ്റ്റി 16,936ലേയ്ക്കും ഉയർന്നിരുന്നു. ഒടുവിൽ സെൻസെക്സ് 497 പോയന്റ് നേട്ടത്തിൽ 56,319.01ലും നിഫ്റ്റി 156.60 പോയന്റ് ഉയർന്ന് 16,770.80ലുമാണ് ക്ലോസ്ചെയ്തത്. വിപണിയിൽ തിരുത്തലുണ്ടായപ്പോൾ കുറഞ്ഞ വിലയിൽ മികച്ച ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ ആവേശംകാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനകളും നിക്ഷേപകർ നേട്ടമാക്കി. എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, യുപിഎൽ, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക മൂന്നുശതമാനം ഉയർന്നു. ഐടി, ടെലികോം, റിയാൽറ്റി സൂചികകൾ 1.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാവും സ്മോൾ ക്യാപ് 1.3ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമിക്രോൺ വ്യാപനവും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും തുടരുന്നതിനാൽ വരുംദിവസങ്ങളിലും ചാഞ്ചാട്ടമുണ്ടായേക്കാം.

from money rss https://bit.ly/3EeWvgo
via IFTTT