121

Powered By Blogger

Tuesday, 21 December 2021

ഏഷ്യയിലെ മോശംപ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ: എന്താകും കാരണം?

രൂപയുടെമൂല്യത്തിൽ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ. ഡിസംബർ പാദത്തിൽ ഇതുവരെ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 30,250 കോടി രൂപ(400 കോടി ഡോളർ)യുടെ നിക്ഷേപം പിൻവലിച്ചതോടെ കറൻസിയുടെ മൂല്യത്തിൽ 2.2ശതമാനമാണ് ഇടിവുനേരിട്ടത്. ഒമിക്രോൺ വകഭേദമുയർത്തുന്ന ആശങ്കകൾ ആഗോള വിപണികളെ ബാധിച്ചതിനാൽ ഉയർന്ന മൂല്യനിർണയത്തിലുള്ള വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുകയാണ്. ഉയർന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി. കോവിഡ് ആഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്. ഇറക്കുമതി ചെലവ് ഉയരുന്നതാണ് പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ പലിശ നിരക്ക് താഴ്ന്നനിലയിൽ നിലനിർത്തുകയെന്നത് റിസർവ് ബാങ്കിന് വെല്ലുവിളിയാകും. മാർച്ച് അവസാനമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 78 നിലവാരത്തിലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തൽ. 76.9088ആണ് നിലവിലെ ഏറ്റവും താഴ്ന്ന നിലവാരം. ഈ കണക്കുപ്രകാരം ഈ വർഷമുണ്ടായ ഇടിവ് നാലുശതമാനത്തോളമാണ്. അതേസമയം, അടുത്ത മാസങ്ങളിൽ വിദേശ നിക്ഷേപത്തിൽ വർധനവന്നേക്കാമെന്നുമാണ് വിലയിരുത്തൽ. എൽഐസി ഉൾപ്പടെയുള്ള കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയാണ് ശുഭസൂചനയായി കാണുന്നത്. രൂപയുടെ മൂല്യമിടിവ് തടയാൻ ആർബിഐയുടെ ഇടപെടലുമുണ്ട്. ചൊവാഴ്ച ഉച്ചയോടെ മൂല്യം നേരിയതോതിൽ ഉയർന്ന് 75.58 നിലവാരത്തിലെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുമ്പോൾ നേട്ടമുണ്ടാക്കാനുള്ള വഴികളെക്കുറിച്ച് അറിയാം...കാത്തിരിക്കുക.

from money rss https://bit.ly/3yJRTxw
via IFTTT