121

Powered By Blogger

Wednesday, 22 December 2021

ഐപിഒയുമായി ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനി: 5000 കോടി സമാഹരിക്കും

മുംബൈ: ആപ്പിളിന്റെ ഐഫോണും ഷവോമിയുടെ സ്മാർട്ട്ഫോണുകളും നിർമിക്കുന്ന ഫോക്സ്കോണിന്റെ ഇന്ത്യൻ കമ്പനിയായ ഭാരത് എഫ്ഐഎച്ച് പ്രാരംഭ ഓഹരി വില്പന വഴി 5000 കോടി സമാഹരിക്കുന്നു. ഐപിഒയ്ക്കുവേണ്ടി സെബിയിൽ പത്രിക സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ ഓഹരികളിലൂടെ 2,500 കോടിയും ഓഫർ ഫോർ സെയിൽവഴി 2,500 കോടി രൂപയുമാകും സമാഹരിക്കുക. രാജ്യത്ത് നിലവിലുള്ള ഫാക്ടറികളുടെ നവീകരണത്തിനും വിപുലീകരണത്തിനുമാകും നിക്ഷേപം പ്രയോജനപ്പെടുത്തുക. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റി, ബിഎൻപി പാരിബാസ് തുടങ്ങിയവയാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്. നിലവിൽ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ മൂന്ന് കാമ്പസുകളിലാണ് ഭാരത് എഫ്ഐഎച്ചിന്റെ പ്രവർത്തനം. നിർമാണം, വെയർഹൗസിങ്, ലോജിസ്റ്റിക്സ് എന്നീമേഖലകളിലാണ് പ്രധാനമായും കമ്പനി ഇടപെടുന്നത്. ഐഐടി(മദ്രാസ്)യുടെ റിസർച്ച് പാർക്കിൽ ഈയിടെ ഗവേഷണ കേന്ദ്രം പ്രവർത്തനംതുടങ്ങിയിരുന്നു. ഭാരത് എഫ്ഐഎച്ചിന്റെ മാതൃകമ്പനി ഹോങ്കോങിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

from money rss https://bit.ly/3H5yzOk
via IFTTT