121

Powered By Blogger

Wednesday, 22 December 2021

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണക്കമ്പനികളില്‍ ആദായനികുതി റെയ്ഡ്

ന്യൂഡൽഹി: ചൈനീസ്, തയ് വാൻ സ്മാർട്ട്ഫോൺ നിർമാതാക്കളുടെ രാജ്യത്തുടനീളമുള്ള നിർമാണകേന്ദ്രങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഷവോമി, ഒപ്പോ, വൺപ്ലസ്, ഡിക്സോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളുടെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളുരു, കൊൽക്കത്ത, ഗുവാഹട്ടി ഉൾപ്പടെയുള്ള ഓഫീസുകളിലും നിർമാണ കേന്ദ്രങ്ങിളുമാണ് പരിശോധന. 25ലധികം സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. ഒളിച്ചുവെച്ച നിരവധി ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തയാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ചില ഫിൻടെക് കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി സൂചനകളുണ്ട്. റെഡ്മി, ഒപ്പോ, ഫോക്സ്കോൺ എന്നിവയുടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിനടുത്തുള്ള നിർമാണയൂണിറ്റുകളിലായിരുന്നു ആദ്യം റെയ്ഡ് നടത്തിയത്. തുടർന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. നികുതിവെട്ടിപ്പ്, വരുമാനം വെളിപ്പെടുത്താതിരിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ സംസ്ഥാനത്തെ ഓഫീസുകൾ അറിയാതെയാണ് പരിശോധന സംഘടിപ്പിച്ചത്. ഷവോമി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്തുവരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരിശോധനയോട് സഹകരിക്കുമെന്നും രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഷവോമി, ഒപ്പോ അധികൃതർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾക്കാണ് വിപണി വിഹിതത്തിൽ ആധിപത്യം. ഷവോമിക്ക് 23ശതമാനവും വിവോയ്ക്കും റിയൽമിക്കും 15ശതമാനവും ഒപ്പോയ്ക്ക് 10ശതമാനവും വിപണി വിഹിതമുണ്ട്. Income tax raids on China, Taiwan phone makers.

from money rss https://bit.ly/3EmfEgg
via IFTTT