121

Powered By Blogger

Tuesday, 4 February 2020

ഒന്നരക്കോടിയുടെ കടം അടച്ചതീര്‍ത്ത് ബിസിനസില്‍ ആത്മവിശ്വാസത്തോടെ സ്രീന

തൃശ്ശൂർ:“ഇനി മുന്നോട്ടുപോകാനാവില്ലെന്നുറപ്പിച്ച് ആത്മഹത്യചെയ്യാൻ കയർ കഴുത്തിലിട്ടതാണ്. അവിടെനിന്നാണ് ഞാൻ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. 2011-ലാണത്. 21 വയസ്സ്. മകൾക്ക് ഒന്നരവയസ്സ്. നടത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ പ്രതിസന്ധിമൂലം ഭർത്താവ് ജയിലിൽ. വക്കീലിനു കാശുകൊടുക്കാൻ പോലുമില്ല” -മറികടന്ന പരീക്ഷണങ്ങളുടെ കാഠിന്യമുണ്ട് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ സ്രീന പ്രതാപന്റെ വാക്കുകളിൽ, കണ്ണുകളിൽ ആത്മവിശ്വാസവും. സ്രീനയുടെ അച്ഛൻ തക്കസമയത്ത് വന്നതുകൊണ്ട് ആത്മഹത്യശ്രമം പരാജയപ്പെട്ടു. ഒരുപക്ഷേ, ജീവിതത്തിലെ ഏക 'പരാജയം'. ആ തിരിച്ചുവരവ് ജീവിച്ചു കാണിക്കാനായിരുന്നു. ആ വാശിയാണ് ഇന്നത്തെ സ്രീനയെ സൃഷ്ടിച്ചത്. ആ യാത്രയിലെ ഒടുവിലത്തെ നേട്ടമാണ് എക്സ്പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടം. നിർമാണമേഖലയിൽ ചുവടുറപ്പിച്ചുകഴിഞ്ഞ സ്രീന നാൽപ്പത്തിയഞ്ചോളം വീടുകൾ പൂർത്തിയാക്കി. സ്രീനയുടെ ഭർത്താവ് കെ.ഡി. പ്രതാപനെതിരേ സാമ്പത്തിക ആരോപണങ്ങളുയർന്ന സമയത്ത് കെട്ടിടനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു സ്രീന. സാമ്പത്തികാരോപണം വന്നതോടെ ജോലിപോയി. പണം ചോദിച്ചെത്തിയ ആളുകൾക്ക് സ്വർണം നൽകി. അങ്ങനെയിരിക്കേ, സുഹൃത്തിന്റെ വീടിന്റെ നിർമാണം ഏറ്റെടുക്കാൻ സ്രീനയ്ക്ക് അവസരം കിട്ടി. അത് ഭംഗിയാക്കി. പിന്നീട് തുടരെ അവസരങ്ങൾ. അതായിരുന്നു വഴിത്തിരിവ്. ഇതരസംസ്ഥാന തൊഴിലാളികളെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുത്തിയാണ് ആദ്യകാലങ്ങളിൽ സ്രീന ജോലിസ്ഥലത്ത് എത്തിച്ചിരുന്നത്. നാലുപേരായിരുന്നു ആദ്യം ജോലിക്കുണ്ടായിരുന്നത്. ക്വാറികളിൽനിന്നുള്ള മണൽ എത്തിക്കുന്നതും സ്രീനയായിരുന്നു. സ്രീന നടത്തുന്ന നിർമാണസ്ഥാപനത്തിൽ ഇപ്പോൾ നൂറിലേറെ ജോലിക്കാരുണ്ട്. ഒന്നരക്കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയിൽ അധികവും അടച്ചുതീർത്തു. പണ്ടുമുതൽ ഒപ്പമുണ്ടായിരുന്ന അഭിനയമോഹം സ്വന്തമാക്കാനുള്ള യാത്രയിലാണ് സ്രീനയിപ്പോൾ. അതിന്റെ ആദ്യ പടിയായി സൗന്ദര്യ മത്സരത്തിൽ ഒന്നാമതായി. പുതുതായി വരുന്ന രണ്ട് സിനിമകളിലും സ്രീനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒമ്പതുവയസ്സുകാരി അനന്യയും ഒന്നരവയസ്സുകാരൻ അനശ്വറിനും ഭർത്താവ് പ്രതാപനുമൊപ്പം പുതിയ ലോകങ്ങൾ സ്വപ്നംകാണുകയാണ് സ്രീനയിപ്പോൾ.

from money rss http://bit.ly/2Smvm4W
via IFTTT

Related Posts:

  • ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഓഹരി വിപണി വെച്ചുപുലർത്തുന്നത്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീർഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനസംഘടിപ്പിച്ചുകൊണ്ട് ബജറ്റ് ഓഹരി വിപണിക്ക് ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ… Read More
  • ട്രംപിന്റെ ഭീഷണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി രൂപന്യൂഡൽഹി: ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിമൂലം രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് മുന്നു ലക്ഷം കോടി രൂപ. ഉച്ചകഴിഞ്ഞ് 2.30ലെ കണക്കുപ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 154 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ച… Read More
  • ജനറേഷൻ സെഡിന് ലോൺ പ്രേമംഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്ക് ഒരു ഓമനപ്പേരുണ്ട് - 'ജനറേഷൻ സെഡ്'. ഈ വിഭാഗത്തിൽപ്പെട്ട യുവാക്കൾ ധാരാളമായി വായ്പയെടുക്കാൻ തുടങ്ങിയിരിക്കുകയാണ്. ട്രാൻസ്യൂണിയന്റെ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 19… Read More
  • കത്തിക്കയറി പെട്രോളിന്റെയും ഡീസലിന്റെയും വിലപെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയർന്നതാണ് പെട്രോളുമായുള്ള അന… Read More
  • പാഠം 52: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019 നല്‍കുന്ന പാഠംപുതിയവർഷം തുടങ്ങുമ്പോൾ മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച് നിക്ഷേപകർ. 2019 വർഷം കടന്നുപോകുമ്പോൾ നഷ്ടമാണോ നേട്ടമാണോ വിവിധ ധനകാര്യ ആസ്തികൾ നൽകിയതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപക… Read More